ലോറിസ് അവാർഡ്,മെസ്സിക്കും ഹാലന്റിനും പുറമേ ഫുട്ബോളിൽ നിന്ന് ആരൊക്കെ?

കായിക ലോകത്ത് ഏറ്റവും പ്രശസ്തമായ അവാർഡുകളിൽ ഒന്നാണ് ലോറിസ് അവാർഡ്.2023 ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് മറ്റാരുമല്ല, ലയണൽ മെസ്സിയാണ്. എന്നാൽ ഈ ലോറിസ് അവാർഡ് ഏറ്റവും തവണ നേടിയിട്ടുള്ള വ്യക്തി അത് ടെന്നീസ് ഇതിഹാസമായ റോജർ ഫെഡററാണ്.എന്നാൽ ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്യപ്പെട്ട താരം എന്ന റെക്കോർഡ് ലയണൽ മെസ്സിയുടെ പേരിലാണ്.

2024 ലെ ലോറിസ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് കഴിഞ്ഞ ദിവസം അവർ പ്രസിദ്ധീകരിച്ചിരുന്നു. വരുന്ന ഏപ്രിൽ മാസം മാഡ്രിഡിൽ വച്ചുകൊണ്ടാണ് ഈ പുരസ്കാരം നൽകുക. ഏറ്റവും മികച്ച കായികതാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ രണ്ട് ഫുട്ബോൾ താരങ്ങളാണ് ഉള്ളത്. ലയണൽ മെസ്സിക്കൊപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റും ഈ നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ഫുട്ബോൾ ലോകത്തുനിന്ന് ഇടം നേടിയ മറ്റു വ്യക്തികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

2024ലെ ബ്രേക്ക്ത്രൂ ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ ജൂഡ് ബെല്ലിങ്ങ്ഹാം ഇടം കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ വനിതാ താരങ്ങളായ ലിന്റ കൈസേഡോ,സൽ‍മ പറാലുവേലോ എന്നിവരും ഫുട്ബോൾ ലോകത്ത് നിന്ന് ഇടം കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ ഏറ്റവും മികച്ച വനിത കായിക താരത്തിനുള്ള പുരസ്കാര പട്ടികയിൽ ഐറ്റാന ബോൻമാറ്റി സ്ഥാനം ഇടം നേടിയിട്ടുണ്ട്. എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരമാണ് ഇവർ. മാത്രമല്ല കംബാക്ക് ഓഫ് ദി ഇയർ പുരസ്കാര പട്ടികയിൽ ഒരു ഫുട്ബോൾ താരമാണ് ഇടം നേടിയിട്ടുള്ളത്.ബോറൂസിയയുടെ ഐവറി കോസ്റ്റ് താരമായ സെബാസ്റ്റ്യൻ ഹാലറാണ് ഫുട്ബോൾ ലോകത്ത് നിന്നും ഇടം കണ്ടെത്തിയിട്ടുള്ളത്.ക്യാൻസറിനെ അതിജീവിച്ച് തിരിച്ചുവന്ന് മികച്ച പ്രകടനം നടത്തുന്ന താരമാണ് ഹാലർ.

ലോറിസിന്റെ ടീം ഓഫ് ദി ഇയർ പുരസ്കാര പട്ടികയിൽ രണ്ട് ടീമുകളാണ് ഫുട്ബോൾ ലോകത്ത് നിന്നും ഇടം കണ്ടെത്തിയിട്ടുള്ളത്.ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്ന്. വേൾഡ് കപ്പ് കിരീടം നേടിയ സ്പെയിനിന്റെ വനിത ദേശീയ ടീമും ഈ പുരസ്കാര പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഈ താരങ്ങളും ടീമുകളും ഒക്കെയാണ് ഫുട്ബോൾ ലോകത്തെ പ്രതിനിധീകരിച്ചുകൊണ്ട് പുരസ്കാര പട്ടികയിൽ ഉള്ളത്.ആരൊക്കെ അവാർഡുകൾ സ്വന്തമാക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!