മെസ്സി ഇന്ന് കളിക്കുമോ? അപ്ഡേറ്റുമായി പരിശീലകൻ.
അമേരിക്കൻ ലീഗിന്റെ 2024 സീസണിന് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. റിയൽ സോൾട്ട് ലേക്ക് ആണ് ഇന്ററിന്റെ എതിരാളികൾ. ഇന്ത്യയിൽ നാളെയാണ് മത്സരം കാണാനാവുക.
നാളെ രാവിലെ ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഇന്ററിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.ആരാധകരെ ഇതുവരെ ആശങ്കപ്പെടുത്തിയിരുന്നത് ലയണൽ മെസ്സിയുടെ പരിക്കായിരുന്നു. പല മത്സരങ്ങളും മെസ്സിക്ക് പരിക്കുമൂലം പ്രീ സീസണിൽ നഷ്ടമായിരുന്നു.എന്നാൽ മെസ്സി ഇപ്പോൾ റിക്കവർ ആയിട്ടുണ്ട്. ഇക്കാര്യം പരിശീലകൻ മാർട്ടിനോ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
🚨 JUST IN: Tata Martino said that Lionel Messi is fit and ready to play 90 minutes tomorrow in a season opener vs Real Salt Lake. @kaufsports pic.twitter.com/b4aV1S5Ikv
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 20, 2024
ഇന്ന് നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി കളിച്ചേക്കും.മാത്രമല്ല സുവാരസ്,ആൽബ,ബുസ്ക്കെറ്റ്സ് എന്നിവരൊക്കെ ഇപ്പോൾ പൂർണ്ണ സജ്ജരാണ്. മികച്ച ടീമും കൊണ്ടാണ് ഇന്റർ മയാമി കളിക്കുക.പക്ഷേ പ്രീ സീസൺ വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. എന്നിരുന്നാലും ഇന്നത്തെ മത്സരത്തിൽ വിജയം നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.