മെസ്സിക്കൊപ്പം കളിക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച് ഈഡൻ ഹസാർഡ്!

സൂപ്പർ താരം ഈഡൻ ഹസാർഡ് നിലവിൽ ഫ്രീ ഏജന്റാണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് അദ്ദേഹവുമായുള്ള കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തിരുന്നു. താരത്തിന്റെ പരുക്കും മോശം പ്രകടനവും കാരണത്താലാണ് റയൽ മാഡ്രിഡ് അദ്ദേഹത്തെ പറഞ്ഞുവിട്ടത്. നിലവിൽ ഈഡൻ ഹസാർഡിന് ഒരു ക്ലബ്ബിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി ഒരുപാട് സൂപ്പർ താരങ്ങളെ ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞു.ലയണൽ മെസ്സി,സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവർ ഇപ്പോൾ ഇന്റർ മിയാമിയുടെ താരങ്ങളാണ്. ഇവർക്ക് ഈഡൻ ഹസാർഡിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു. മാത്രമല്ല അവർ ഈ താരത്തിന് വേണ്ടി ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു.

എന്നാൽ 32 കാരനായ ഹസാർഡ് ഈ ഓഫർ നിരസിച്ചിട്ടുണ്ട്. അദ്ദേഹം അമേരിക്കയിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ല. മറിച്ച് യൂറോപ്പിലെ തന്നെ ഏതെങ്കിലും ക്ലബ്ബിൽ കളിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ബെൽജിയൻ ക്ലബ്ബായ ആന്റർലെഷിലേക്ക് അദ്ദേഹം എത്തുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ ആ സാധ്യതകളും ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.

2019 ലാണ് ഹസാർഡ് ചെൽസി വിട്ടുകൊണ്ട് റയൽ മാഡ്രിഡിൽ എത്തിയത്. നാലു വർഷക്കാലം റയലിൽ ചിലവഴിച്ച അദ്ദേഹത്തിന് കേവലം ഏഴു ഗോളുകളും നാല് അസിസ്റ്റുകളും മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. കൂടാതെ നിരന്തരം പരിക്കുകൾ അദ്ദേഹത്തെ അലട്ടുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികൾ കാരണം ഇപ്പോൾ ഹസാർഡിന് ക്ലബ്ബുകളിൽ നിന്ന് വേണ്ടത്ര ഓഫറുകൾ ലഭിക്കുന്നില്ല എന്നതും ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!