ഞാൻ മെസ്സിയുടെ ബോസല്ല, അതങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല:ബെക്കാം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ നീക്കം. മെസ്സിക്ക് വേണ്ടി അവർ നേരത്തെ തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും മെസ്സി ഇത്ര നേരത്തെ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയിലേക്ക് പോകുമെന്ന് ആരും കരുതിയിരുന്നില്ല.പക്ഷേ ലയണൽ മെസ്സി സമ്മർദ്ദങ്ങൾ ഒന്നും ഇല്ലാതെ കളിക്കാൻ വേണ്ടി ഇന്റർ മയാമിയെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമാണ് ഇന്റർ മയാമിയുടെ ഒരു ഉടമസ്ഥൻ. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയുടെ ബോസ് എന്ന് ബെക്കാമിനെ ഇപ്പോൾ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ താൻ ലയണൽ മെസ്സിയുടെ ബോസ് അല്ല എന്ന് ബെക്കാം തന്നെ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.മെസ്സിയെ തനിക്ക് സൈൻ ചെയ്യാൻ സാധിച്ചു എന്നത് ഇപ്പോഴും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും ബെക്കാം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

https://x.com/Intermiamicfhub/status/1793332668710478302?t=43MtBYelmbxSeO08qem5hA&s=19

” ഞാൻ ലയണൽ മെസ്സിയുടെ ബോസ് അല്ല.ഞാൻ അങ്ങനെ പരിഗണിക്കുന്നുമില്ല.മെസ്സിയെ കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.മെസ്സി എന്റെ ടീമിൽ ഉണ്ടല്ലോ എന്നത് പലരും പറയുമ്പോഴാണ് ഞാൻ അത് തിരിച്ചറിയുന്നത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്റെ ടീമിൽ ഉണ്ട് എന്നത് എനിക്കിപ്പോഴും യാഥാർത്ഥ്യമല്ലാത്തതായി കൊണ്ടാണ് തോന്നുന്നത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും സക്സസ്ഫുള്ളായ താരം ഇന്ന് ഇന്റർ മയാമിക്കോപ്പമാണ് എന്നുള്ളത് എനിക്ക് ഇപ്പോഴും പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ” ഇതാണ് ഡേവിഡ് ബെക്കാം പറഞ്ഞിട്ടുള്ളത്.

മെസ്സിയുടെ വരവ് കളത്തിന് അകത്തും കളത്തിന് പുറത്തും ഒരുപോലെ ഇന്റർ മയാമിയെ സഹായിച്ചിട്ടുണ്ട്.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.ഈ സീസണിലും അവർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിന് കാരണവും മെസ്സി തന്നെയാണ്.10 ഗോളുകളും 9 അസിസ്റ്റുകളും മെസ്സി അമേരിക്കൻ ലീഗിൽ മാത്രമായി സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *