ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മത്സരം, കാരണക്കാരൻ മെസ്സി:നാഷ്‌വിൽ ജനറൽ മാനേജർ.
ലയണൽ മെസ്സി ഇന്റർ മയാമിയിൽ അസാധാരണമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.കളിച്ച ആറു മത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചു. ആറ് മത്സരങ്ങളിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്. മെസ്സിയുടെ മികവിലൂടെ ലീഗ്സ് കപ്പിന്റെ ഫൈനലിൽ എത്താൻ ഇന്റർ മയാമിക്ക് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.നാഷ്‌വിൽ എസ്സിയാണ് ഫൈനൽ മത്സരത്തിൽ മയാമിയുടെ എതിരാളികൾ.
മുമ്പെങ്ങും ഇല്ലാത്ത വിധം ആരാധകരായിരിക്കും ഈ മത്സരം കാണാൻ വേണ്ടി നാഷ്‌വില്ലിന്റെ മൈതാനത്ത് എത്തുക.ടിക്കറ്റിന്റെ വില വൻതോതിൽ ഉയർന്നിട്ടുണ്ടെങ്കിലും അതൊന്നും ആരാധകരെ ബാധിക്കുന്നില്ല. ഇപ്പോഴിതാ ഈ ക്ലബ്ബിന്റെ ജനറൽ മാനേജറായ മൈക്ക് ജേക്കബ്സ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന മത്സരമാണ് നടക്കാൻ പോകുന്നതെന്നും അതിന് കാരണക്കാരൻ ലയണൽ മെസ്സിയാണ് എന്നുമാണ് ജേക്കബ്സ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ahead of the Leagues Cup final, Nashville general manager Mike Jacobs welcomes Lionel Messi to MLS 🇺🇸
— AS USA (@English_AS) August 17, 2023
🗣️ "It's tremendous for our league, the visibility of our players, and our teams"#EveryoneN #InterMiamiCF https://t.co/TIBWB3xnB9
” ലയണൽ മെസ്സിയുടെ വരവ് അമേരിക്കൻ ലീഗിന് സംബന്ധിച്ചിടത്തോളം മഹത്തായ ഒരു കാര്യമാണ്. മെസ്സി വന്നതോടുകൂടിയാണ് ഈ ലീഗിനും ഇവിടുത്തെ താരങ്ങൾക്കും കൂടുതൽ വിസിബിലിറ്റി കിട്ടിത്തുടങ്ങിയത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അത്രയും ആളുകളുടെ മുന്നിലാണ് ഈ വീക്കെൻഡിൽ നാഷ്‌വിൽ കളിക്കുന്നത്. അതിന് കാരണക്കാരൻ ലയണൽ മെസ്സിയാണ്.അദ്ദേഹം ഞങ്ങളുടെ ലീഗിലേക്ക് വന്നിട്ടില്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.അതുകൊണ്ടുതന്നെ മെസ്സിയുടെ വരവ് മഹത്തായ ഒരു കാര്യമാണ് ” ഇതാണ് എതിർ ടീമിന്റെ ജനറൽ മാനേജർ പറഞ്ഞിട്ടുള്ളത്.
ലീഗ്സ് കപ്പിന്റെ ഫൈനൽ മത്സരം വരുന്ന ഞായറാഴ്ചയാണ് നടക്കുക. ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 6:30ന് നാഷ്‌വില്ലിന്റെ മൈതാനത്തെ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഇതിൽ വിജയിച്ചു കൊണ്ട് കിരീടം നേടാനായാൽ അതെ ലയണൽ മെസ്സി സൃഷ്ടിക്കുന്ന മറ്റൊരു ചരിത്രമായിരിക്കും.