എന്നെ പിടിക്കാൻ നിനക്ക് ഒരു പൂജ്യം കൂടി വേണം: റാമോസിന്റെ പോസ്റ്റിന് CR7 ന്റെ കമന്റ്!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ ഒരുപാട് കാലം ഒരുമിച്ചു കളിച്ച ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും.ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ ഇരുവരും ചേർന്നുകൊണ്ട് ഒരുപാട് നേട്ടങ്ങൾ ക്ലബ്ബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയി. അതിനുശേഷം റാമോസ് പിഎസ്ജിയിലേക്ക് ചേക്കേറുകയും ചെയ്തു.

ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് റൊണാൾഡോയും റാമോസും. കഴിഞ്ഞ ദിവസമായിരുന്നു സെർജിയോ റാമോസ് ഇൻസ്റ്റഗ്രാമിൽ 60 മില്യൺ ഫോളോവേഴ്സ് പൂർത്തീകരിച്ചത്.ഇതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. എന്നാൽ ഇതിന്റെ താഴെ രസകരമായ ഒരു കമന്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത് വന്നിട്ടുണ്ട്.

എന്നെ പിടിക്കാൻ നിനക്ക് ഒരു പൂജ്യം കൂടി ആവശ്യമാണ് എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കമന്റ്. അദ്ദേഹം ചിരിക്കുന്ന ഒരു ഇമോജിയും ചേർത്തിട്ടുണ്ട്. തമാശരൂപേണയാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇൻസ്റ്റാഗ്രാമിൽ 600 മില്യൺ ഫോളോവേഴ്സ് ഉണ്ട്. ഈ 60 മില്യൺ 600 മില്യൺ ആവണമെങ്കിൽ ഒരു പൂജ്യം കൂടി ആവശ്യമുണ്ട് എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുള്ളത്.

ആ കമന്റിന് റാമോസ് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.93ആം മിനുട്ടിൽ സംഭവിച്ചതുപോലെ എപ്പോ വേണമെങ്കിലും തിരിച്ചുവരവുകൾ സംഭവിക്കാമെന്നാണ് റാമോസ് ക്രിസ്റ്റ്യാനോയോട് പറഞ്ഞിട്ടുള്ളത്. ഏതായാലും ഈ രണ്ടു പേരുടെയും സംഭാഷണം ഫുട്ബോൾ ലോകത്ത് വളരെയധികം വൈറലായിട്ടുണ്ട്. നിലവിൽ സെർജിയോ റാമോസ് ഫ്രീ ഏജന്റാണ്. പുതിയ ക്ലബ്ബിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് അദ്ദേഹം നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!