കോൺകകാഫ് ചാമ്പ്യൻസ് കപ്പ് :പ്രീ ക്വാർട്ടറിലെ ഇന്റർ മയാമിയുടെ എതിരാളികളായി!
കഴിഞ്ഞ സീസണിൽ സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടുകൂടി വലിയ മാറ്റങ്ങളാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ ഉണ്ടായത്. കളത്തിനകത്തും പുറത്തും വലിയ വളർച്ച കൈവരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം കഴിഞ്ഞ സീസണിലാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ലീഗ്സ് കപ്പ് കിരീടമാണ് മയാമി സ്വന്തമാക്കിയത്.
ആ ടൂർണമെന്റിൽ തിളങ്ങിയത് മെസ്സി തന്നെയാണ്. ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.ലീഗ്സ് കപ്പ് നേടിയതോടെ കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത കരസ്ഥമാക്കാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നു. നോർത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗാണ് കോൺകകാഫ് ചാമ്പ്യൻസ് കപ്പ്.
Nashville with a DOMINANT performance against Moca FC!@NashvilleSC is now set to face Inter Miami in the Round of 16 of the 2024 Concacaf Champions Cup ⚔️ pic.twitter.com/JHDyFf6nlJ
— FOX Soccer (@FOXSoccer) February 29, 2024
ഈ ചാമ്പ്യൻസ് കപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നാഷ് വില്ലയെയാണ് ഇന്റർ മയാമി നേരിടുക. അക്കാര്യം ഇപ്പോൾ ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ റൗണ്ട് പോരാട്ടത്തിൽ മികച്ച വിജയം നേടിക്കൊണ്ടാണ് നാഷ് വില്ല പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് നാഷ് വില്ലെ മോക്കയെ തകർത്തിട്ടുള്ളത്.ഈ തകർപ്പൻ വിജയത്തിന് ശേഷമാണ് ഇവർ ഇന്റർ മയാമിയെ നേരിടാൻ വരുന്നത്.
വരുന്ന മാർച്ച് എട്ടാം തീയതി വെള്ളിയാഴ്ചയാണ് ഇന്റർ മയാമിയും നാഷ് വില്ലെയും തമ്മിലുള്ള ആദ്യ മത്സരം നടക്കുക.ഒരു കടുത്ത പോരാട്ടം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ അമേരിക്കൻ ലീഗിൽ ഒരു വിജയവും ഒരു സമനിലയുമാണ് ഇന്റർ മയാമി നേടിയിട്ടുള്ളത്. ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും ഈ സീസണിൽ നേടിയിട്ടുണ്ട്.അതേസമയം നാഷ് വില്ലെ ലീഗിലെ ആദ്യ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.