കോപ്പ അമേരിക്ക അടക്കുമ്പോൾ മെസ്സി മിന്നും ഫോമിൽ, ആരാധകര്‍ ആവേശത്തിൽ!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അവർ നാഷ് വില്ലെ എസ്സിയെ തോൽപ്പിച്ചത്.മത്സരത്തിൽ തിളങ്ങിയത് ലയണൽ മെസ്സിയാണ്.രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ ഇന്റർമയാമി ഒരു ഗോളിന് പുറകിൽ പോയി. പക്ഷേ പിന്നീട് സുവാരസിന്റെ അസിസ്റ്റിൽ നിന്ന് ഗോൾ നേടിക്കൊണ്ട് മെസ്സി ഇന്റർമയാമിയെ ഒപ്പം എത്തിച്ചു. പിന്നീട് മെസ്സിയുടെ കോർണർ കിക്കിൽ നിന്നും ഹെഡർ ഗോൾ നേടിക്കൊണ്ട് ബുസ്‌ക്കെറ്റ്സ് ഇന്റർമയാമിക്ക് ലീഡ് നേടിക്കൊടുത്തു. പിന്നീട് പെനാൽറ്റി ഗോൾ ആക്കിക്കൊണ്ട് മെസ്സി ഇന്റർമയാമിയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.
🚨📊 | Leo Messi for Inter Miami in 2024 so far :
— PSG Chief (@psg_chief) April 21, 2024
9 Games 👚
9 Goals ⚽️
5 Assists 🅰️
𝐓𝐡𝐞 𝐆𝐑𝐄𝐀𝐓𝐄𝐒𝐓 𝐎𝐅 𝐀𝐋𝐋 𝐓𝐈𝐌𝐄 🐐 pic.twitter.com/MqlMN2Qyeq
കഴിഞ്ഞ മത്സരത്തിലും മികച്ച പ്രകടനം നടത്തിയ മെസ്സി മത്സരത്തിലും അത് ആവർത്തിക്കുകയായിരുന്നു. ഈ വർഷം ഇന്റർമയാമിക്ക് വേണ്ടി കിടിലൻ പ്രകടനമാണ് മെസ്സി നടത്തുന്നത്. ആകെ 9 മത്സരങ്ങൾ കളിച്ച മെസ്സി ഒൻപത് ഗോളുകൾ നേടി കഴിഞ്ഞു.പുറമേ അഞ്ച് അസിസ്റ്റുകളും.ഈ തകർപ്പൻ ഫോം ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.
പ്രത്യേകിച്ച് അർജന്റൈൻ ആരാധകർക്ക്. എന്തെന്നാൽ കോപ്പ അമേരിക്ക ഇങ്ങ് അടുത്തു കഴിഞ്ഞു.മെസ്സി പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് മികച്ച പ്രകടനം നടത്തുന്നത് കോപ്പ അമേരിക്കക്ക് ഒരുങ്ങുന്ന അർജന്റീനക്ക് ആശ്വാസകരമായ കാര്യമാണ്.കഴിഞ്ഞ രണ്ട് മത്സരങ്ങളും പരിക്കുകാരണം മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നില്ല.