കളിച്ചത് 247 മിനിട്ട് മാത്രം,MLS ലെ രണ്ട് അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട് മെസ്സി.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. എന്നാൽ അമേരിക്കൻ ലീഗിൽ സീസണിന്റെ പകുതി പിന്നിട്ട് കഴിഞ്ഞിരുന്നു. എന്നിരുന്നാലും വലിയ ഇമ്പാക്ട് ആണ് മെസ്സി അവിടെ സൃഷ്ടിച്ചിട്ടുള്ളത്.ആകെ ഇന്റർ മയാമിക്ക് വേണ്ടി 12 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
പക്ഷേ പരിക്ക് ഇപ്പോൾ മെസ്സിയെ വല്ലാതെ അലക്കുന്നുണ്ട്. ഇന്റർ മയാമി അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും മെസ്സി പുറത്തിരിക്കുകയായിരുന്നു.എംഎൽഎസിൽ മെസ്സി ആകെ നാല് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.അതായത് കേവലം 247 മിനിറ്റുകൾ. പക്ഷേ ഈ മത്സരങ്ങളിൽ ഒന്നും തന്നെ ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
❗️Official: Barça legend Leo Messi is nominated for the MLS MVP of the Season award and the MLS Newcomer of the Year award, for the best deal of the season. Congratulations! pic.twitter.com/OxeoP89zgn
— Barça Universal (@BarcaUniversal) October 5, 2023
അമേരിക്കൻ ലീഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.ഇന്റർ മയാമിക്ക് ഇനി പ്ലേ ഓഫിലേക്ക് യോഗ്യത നേടുക ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. അതേസമയം രണ്ട് അവാർഡുകൾക്കുള്ള നോമിനേഷൻ ലിസ്റ്റിൽ കേവലം 4 മത്സരങ്ങൾ മാത്രം കളിച്ച ലയണൽ മെസ്സി ഉൾപ്പെട്ടു എന്ന വാർത്തയാണ് പുറത്തേക്ക് വരുന്നത്.എംഎൽഎസിലെ ഏറ്റവും മൂല്യം കൂടിയ താരം,എംഎൽഎസിലെ ഏറ്റവും മികച്ച പുതിയ താരം എന്നീ അവാർഡുകൾക്കുള്ള നോമിനേഷൻ ലിസ്റ്റിലാണ് ലയണൽ മെസ്സി ഉൾപ്പെട്ടിട്ടുള്ളത്.ഈ അവാർഡുകൾ മെസ്സി കരസ്ഥമാക്കാനുള്ള സാധ്യതകളും ഏറെയാണ്.
ഇനി വരുന്ന ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമിയും സിൻസിനാറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ആ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം അതിനുശേഷം നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിലേക്ക് ഉള്ള അർജന്റീന ടീമിൽ മെസ്സി ഇടം നേടിയിട്ടുണ്ട്.അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി കളിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.