ഒടുവിൽ നിങ്ങൾ എന്റെ ഒപ്പമെത്താൻ പോകുന്നു :മെസ്സിയോട് ഗിഗ്ലിയോട്ടി

സൂപ്പർ താരം ലയണൽ മെസ്സി ലീഗ്സ് കപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ്. നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്റർ മയാമിയുടെ എതിരാളികൾ നാഷ്‌വിൽ എസ്സിയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30ന് നാഷ്‌വിൽ എസ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

ഈ കിരീടം നേടാൻ കഴിഞ്ഞാൽ അത് ഇന്റർ മയാമിയെ സംബന്ധിച്ചിടത്തോളം ചരിത്ര നേട്ടമായിരിക്കും.എന്തെന്നാൽ അവർ ഇതുവരെ കിരീടങ്ങൾ ഒന്നും നേടിയിട്ടില്ല.മുൻ അർജന്റൈൻ താരമായിരുന്ന ഇമ്മാനുവൽ ഗിഗ്ലിയോട്ടി ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതായത് മുമ്പ് മെക്സിക്കൻ ക്ലബ്ബായ ലിയോണിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. മാത്രമല്ല 2021ൽ ഈ ക്ലബ്ബിനൊപ്പം ലീഗ്സ് കപ്പ് കിരീടം അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്. ഫൈനൽ മത്സരത്തിൽ ഗിഗ്ലിയോട്ടി ഗോൾ കരസ്ഥമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. അതായത് ലീഗ്സ് കപ്പ് കിരീടവുമായി നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്.അതിന് താഴെ ലയണൽ മെസ്സിയെ മെൻഷൻ ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഈ വീക്കെന്റിൽ നിങ്ങൾ എന്റെ ഒപ്പമെത്താൻ പോകുന്നു,ഇതാണ് ഗിഗ്ലിയോട്ട് എഴുതിയിട്ടുള്ളത്.കൂടെ ചിരിക്കുന്ന ഇമോജികളും അദ്ദേഹം ചേർത്തിട്ടുണ്ട്.

അതായത് ലീഗ്സ് കപ്പ് കിരീടം നേടിയാൽ മെസ്സിക്ക് തന്റെ ഒപ്പമെത്താം എന്നാണ് തമാശക്ക് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അർജന്റീനയുടെ നാഷണൽ ടീമിന് വേണ്ടി ഒരു മത്സരം കളിച്ചിട്ടുണ്ട്.ബൊക്ക ജൂനിയേഴ്സിന്റെ താരമായിരുന്ന ഇദ്ദേഹം ഇപ്പോൾ ഉറുഗ്വൻ ക്ലബ്ബായ നാഷണലിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അതേസമയം മെസ്സിയിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആറുമത്സരങ്ങളിൽ നിന്ന് 9 ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *