ഡൊമസ്റ്റിക് വയലൻസ്,ആന്റണിയും ബ്രസീൽ ടീമിൽ നിന്ന് പുറത്തേക്ക്?

അടുത്ത മാസമാണ് കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമാകുന്നത്.ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ 2 മത്സരങ്ങളാണ് അടുത്തമാസം കളിക്കുന്നത്. സെപ്റ്റംബർ ഒമ്പതാം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ.ബ്രസീലിൽ വെച്ചാണ് ഈ മത്സരം നടക്കുക. പിന്നീട് സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ പെറുവിനെയാണ് ബ്രസീൽ നേരിടുക.പെറുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിന്റെ കെയർടേക്കർ മാനേജറായ ഫെർണാണ്ടോ ഡിനിസ് ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും തന്നെ ടീമിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ബെറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ ലുകാസ് പക്കേറ്റയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. യുണൈറ്റഡ് സൂപ്പർ താരമായ ആന്റണി ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.എന്നാൽ അദ്ദേഹത്തിന് തന്റെ സ്ഥാനം നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

അതായത് ആന്റണിക്കെതിരെ ഒരു അന്വേഷണം വന്നേക്കും. അദ്ദേഹത്തിന്റെ മുൻ ഭാര്യയായ ഗബ്രിയേല കവാല്ലിൻ താരത്തിനെതിരെ ഒരു പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. അവരുടെ പ്രതിനിധികൾ 70 പേജ് ഉള്ള ഡോക്കുമെന്റ്സുകൾ സബ്മിറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.ഡൊമസ്റ്റിക് വയലൻസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരം അദ്ദേഹത്തിന്റെ മുൻഭാര്യക്കെതിരെ നടത്തിയ മോശം പെരുമാറ്റത്തിന്റെയും ആക്രമണങ്ങളുടെയും തെളിവുകൾ അടങ്ങിയ ഡോക്കുമെന്റ്സുകളാണ് ഇവർ നൽകുക. മൂന്നോളം ക്രൈമുകൾ ആന്റണി നടത്തിയിട്ടുണ്ട് എന്നാണ് ആരോപണങ്ങൾ.

താരം കുറ്റക്കാരനാണെങ്കിൽ ആന്റണിക്ക് നിയമനടപടികൾ നേരിടേണ്ടി വരും. അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചാൽ തന്നെ ബ്രസീൽ ടീമിൽ നിന്നും പുറത്താവാനുള്ള സാധ്യതയുണ്ട്. ആന്റണിയുമായി ബന്ധപ്പെട്ട ഈ കേസ് യുണൈറ്റഡിന് വലിയ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. യുണൈറ്റഡ് മറ്റൊരു സൂപ്പർ താരമായിരുന്ന മാസോൺ ഗ്രീൻവുഡ് ഡൊമസ്റ്റിക് വയലൻസിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് യുണൈറ്റഡ് അദ്ദേഹത്തെ ടീമിൽ നിന്നും മാറ്റി നിർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!