ഇന്റർ മയാമി MLS ലെ ഒരു സാധാരണ ടീം മാത്രം, അതുവെച്ച് വിലയിരുത്തരുത്:അലക്സി ലലാസ്

സൂപ്പർ താരം ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് സൗദി അറേബ്യയിൽ വലിയ പരാജയങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.മൂന്നിനെതിരെ നാലു ഗോളുകൾക്ക് അൽഹിലാൽ അവരെ തോൽപ്പിക്കുകയായിരുന്നു. അതിനുശേഷം അൽ നസ്റിനോട് എതിരില്ലാത്ത ആറു ഗോളുകൾക്ക് ഇന്റർ മയാമി പരാജയപ്പെട്ടു.രണ്ടു മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് അവർ വഴങ്ങിയത്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് പലരും ശരിവെക്കുന്നുണ്ട്.

അതായത് അമേരിക്കൻ ലീഗിനേക്കാൾ മികച്ചതാണ് സൗദി അറേബ്യൻ ലീഗ് എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻപ് പറഞ്ഞതെന്ന്. അത് ഇപ്പോൾ തെളിഞ്ഞു കഴിഞ്ഞു എന്നാണ് പലരും വാദിക്കുന്നത്.എന്നാൽ അമേരിക്കൻ ലീഗിനെ ഡിഫൻഡ് ചെയ്തുകൊണ്ട് അവരുടെ മുൻ താരമായ അലക്സി ലലാസ് രംഗത്ത് വന്നിട്ടുണ്ട്. ഇന്റർ മയാമി MLS ലെ ഒരു സാധാരണ ടീം മാത്രമാണെന്നും അതുവച്ച് വിലയിരുത്തരുത് എന്നുമാണ് ഈ ലെജൻഡ് പറഞ്ഞിട്ടുള്ളത്.ലലാസിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“എംഎൽഎസിലെ ഒരു സാധാരണ ടീം മാത്രമാണ് ഇന്റർ മയാമി, അവരുടെ സൗദി അറേബ്യയിലെ പ്രീ സീസൺ പെർഫോമൻസ് വച്ചുകൊണ്ട് മാത്രം MLS നെ വിലയിരുത്തരുത്. അത് വളരെ മോശവും വേദനാജനകവുമായ കാര്യമാണ്.MLS ലേക്ക് ഇന്ന് ഒരുപാട് പേർ വരാൻ ആഗ്രഹിക്കുന്നുണ്ട്. ഈ രാജ്യത്ത് കളിക്കുന്നതിന്റെ നേട്ടം പലരും തിരിച്ചറിയുന്നു “ഇതാണ് മുൻ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇന്റർ മയാമിയുടെ പ്രീ സീസൺ വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നാലുമത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് തോൽവിയും ഒരു സമനിലയും ആണ് ഫലം. ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഹോങ്കോങ്ങ് ടീമിനെതിരെയാണ് ഇന്റർമയാമി കളിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *