ചാവി അല്ലായിരുന്നുവെങ്കിൽ എന്നോ എടുത്ത് പുറത്തിട്ടേനേ:ലാപോർട്ട

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവി തന്റെ രാജി ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അതായത് ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നാണ് ചാവി പറഞ്ഞിട്ടുള്ളത്. ക്ലബ്ബിന്റെ മോശം പ്രകടനവും മാധ്യമങ്ങളുടെ വിമർശനവും കാരണമാണ് ചാവി പരിശീലക സ്ഥാനം ഒഴിയുന്നത്. അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ ഇതിനോടകം തന്നെ ബാഴ്സലോണ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ചാവിയുടെ ഈ പ്രഖ്യാപനത്തെക്കുറിച്ച് എഫ്സി ബാഴ്സലോണയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ട കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.അതായത് പരിശീലക സ്ഥാനത്ത് ചാവി അല്ലായിരുന്നുവെങ്കിൽ ഇതിനോടകം തന്നെ ക്ലബ്ബ് പുറത്താക്കുമായിരുന്നു എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. ചാവിയുടെ തീരുമാനം തങ്ങൾക്ക് എല്ലാവർക്കും ഒരു സർപ്രൈസായിപ്പോയെന്നും ലാപോർട്ട പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ചാവിയെ പുറത്താക്കണം എന്നുള്ളത് എന്റെ മനസ്സിൽ പോലും വന്നിട്ടില്ലാത്ത കാര്യമാണ്.പക്ഷേ മറ്റേതെങ്കിലും പരിശീലകൻ ആയിരുന്നുവെങ്കിൽ ഞാൻ അത് പരിഗണിച്ചേനെ.വിയ്യാറയലിനെതിരെയുള്ള പരാജയത്തിനുശേഷം ഡ്രസ്സിങ് റൂമിൽ വന്നു കൊണ്ട് ആ രാജിയുടെ കാര്യം എന്നോട് പറയുകയായിരുന്നു.ഞാൻ ആ സമയത്ത് സർപ്രൈസ് ആവുകയാണ് ചെയ്തിട്ടുള്ളത്.അദ്ദേഹം പറഞ്ഞതെല്ലാം ഞാൻ കൃത്യമായി ശ്രദ്ധിച്ചു.വളരെ സത്യസന്ധനായ ഒരു വ്യക്തിയാണ് ചാവി.അദ്ദേഹം ബാഴ്സലോണ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.വളരെയധികം സമ്മർദ്ദം താൻ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു “ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ നിലവിൽ മോശം പ്രകടനമാണ് ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്.ലാലിഗയിൽ നാലാം സ്ഥാനത്താണ് അവർ ഉള്ളത്. ആദ്യ സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി 10 പോയിന്റിന്റെ വ്യത്യാസം നിലനിൽക്കുന്നുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഡിപോർട്ടിവോ അലാവസാണ് ബാഴ്സലോണയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!