മെസ്സി ഗോളടിച്ചിട്ടും തോറ്റു,ഇന്റർമയാമി എംഎൽഎസിൽ നിന്നും പുറത്ത്!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ഇന്റർമയാമിയെ അറ്റ്ലാന്റ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ എംഎൽഎസ് കപ്പിൽ നിന്നും ഇന്റർമയാമി പുറത്തായിട്ടുണ്ട്.
മത്സരത്തിൽ മെസ്സി ഒരു ഗോൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രതിരോധനിര താരങ്ങളുടെ പിഴവാണ് ഇന്റർമയാമിക്ക് തിരിച്ചടിയായിട്ടുള്ളത്. ആദ്യത്തെ രണ്ട് പാദങ്ങളിലെയും ടോട്ടൽ സമനിലയിൽ ആയതിനെ തുടർന്നാണ് മൂന്നാം പാദ മത്സരം നടന്നത്. ഇതിൽ പരാജയപ്പെട്ടതോടെ ഇന്റർമയാമി പുറത്താവുകയായിരുന്നു.
നേരത്തെ ഷീൽഡ് സ്വന്തമാക്കിയവരാണ് ഇന്റർമയാമി. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ഇന്നത്തെ മത്സരത്തിൽ അവർക്ക് നിരാശയായിരുന്നു ഫലം.ഇതോടെ ഇന്റർമയാമിയുടെ ഈ സീസൺ അവസാനിച്ചിട്ടുണ്ട്.