ഓൾ ടൈം ടോപ് സ്കോറർ,മെസ്സി കുതിച്ചെത്തുന്നു!
അമേരിക്കൻ ലീഗിന്റെ പുതിയ സീസണിൽ ലയണൽ മെസ്സി മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ 3 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. ആ മൂന്ന് മത്സരങ്ങളിലും ഗോൾപങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സിയുടെ സമ്പാദ്യം. ടോപ്പ് സ്കോറർ പോരാട്ടത്തിൽ ലയണൽ മെസ്സി ഇപ്പോൾ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്.
ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്റർ മയാമി ഒർലാന്റോ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ലയണൽ മെസ്സി 2 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.ലൂയിസ് സുവാരസിന്റെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്.അദ്ദേഹം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും മത്സരത്തിൽ സ്വന്തമാക്കി.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മെസ്സി ഇന്റർ മയാമിയിൽ എത്തിയത്.മികച്ച പ്രകടനം ക്ലബ്ബിനുവേണ്ടി മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്. ആകെ പതിനാല് ഗോളുകളാണ് ക്ലബ്ബിന് വേണ്ടി മെസ്സി നേടിയിട്ടുള്ളത്. ഇന്റർ മയാമിയുടെ ഓൾ ടൈം ടോപ് സ്കോറർ ആവാൻ വേണ്ടി ലയണൽ മെസ്സി അതിവേഗം കുതിക്കുകയാണ്. നിലവിൽ മൂന്നാം സ്ഥാനത്താണ് മെസ്സി ഉള്ളത്.
Inter Miami all time goal scoring record count:
— Roy Nemer (@RoyNemer) March 2, 2024
Gonzalo Higuaín: 29 goals (record)
Lionel Messi: 14 goals pic.twitter.com/Zr507miVTg
ഒന്നാം സ്ഥാനത്തുള്ളത് അർജന്റൈൻ സൂപ്പർതാരമായിരുന്ന ഗോൻസാലോ ഹിഗ്വയ്നാണ്. 29 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇനി 16 ഗോളുകൾ കൂടി നേടിയാൽ മെസ്സിക്ക് ടോപ് സ്കോറർ പട്ടം സ്വന്തമാക്കാം. അധികം സമയമെടുക്കാതെ തന്നെ മെസ്സി ഈ നേട്ടത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം സ്ഥാനത്ത് വരുന്നത് ലിയനാർഡോ കമ്പാനയാണ്. അദ്ദേഹം 23 ഗോളുകൾ ക്ലബ്ബിന് വേണ്ടി നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് മെസ്സി വരുന്നു. സലാം സ്ഥാനത്ത് ജോസഫ് മാർട്ടിനെസ്സാണ്. അദ്ദേഹം 12 ഗോളുകളാണ് നേടിയിട്ടുള്ളത്.
ഇനി ഇന്റർ മയാമി കോൺകകാഫ് ചാമ്പ്യൻസ് കപ്പിലാണ് കളിക്കുക.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എതിരാളികൾ നാഷ് വില്ലെ എസ്സിയാണ്.മെസ്സി, സുവാരസ് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ.