എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല: മയാമിയിലെ മെസ്സിയെക്കുറിച്ച് ബാർത്ര
സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരു കിടിലൻ തുടക്കമാണ് ഇന്റർ മയാമിയിൽ ലഭിച്ചിരിക്കുന്നത്. ലയണൽ മെസ്സി വന്നതിനുശേഷം ഒരൊറ്റ മത്സരത്തിൽ പോലും ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല. മാത്രമല്ല ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം ഇന്റർ മയാമി സ്വന്തമാക്കുകയും ചെയ്തിരുന്നു.ലീഗ്സ് കപ്പിലെ ബെസ്റ്റ് പ്ലെയർക്കുള്ള പുരസ്കാരവും ടോപ് സ്കോറർക്കുള്ള പുരസ്കാരവും മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.
ലയണൽ മെസ്സിക്കൊപ്പം ബാഴ്സയിൽ വെച്ചുകൊണ്ട് കളിച്ചിട്ടുള്ള താരമാണ് മാർക്ക് ബാർത്ര. അദ്ദേഹം മെസ്സിയുടെ ഈ പ്രകടനത്തിൽ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല എന്നാണ് ബാർത്ര പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ കാര്യത്തിൽ താൻ വളരെയധികം സന്തോഷവാനാണെന്നും ബാർത്ര കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇪🇸🗣️ Marc Bartra: “I have never seen a player like Messi. I am happy that he is happy in Miami, and I am also happy for Busquets and Alba. I talk to them a lot. Not to forget happy for Tata Martino, who took good care of me at Barcelona.” pic.twitter.com/yehWKp71IA
— infosfcb 𝕏 (@infosfcb) September 15, 2023
” ഇതുപോലെ ഒന്ന് ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഇത് വിസ്മയക്കാഴ്ചയാണ്. ലയണൽ മെസ്സി ഇന്റർ മയാമിയിൽ ഹാപ്പിയാണ് എന്ന കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കൂടാതെ ബുസിയുടെയും ആൽബയുടെയും കാര്യത്തിൽ വളരെയധികം സന്തോഷമുണ്ട്. ഞാൻ ഇവരോടെല്ലാം ഒരുപാട് സംസാരിക്കാറുണ്ട്. മാത്രമല്ല ഇന്റർ മയാമി പരിശീലകനായ ടാറ്റ മാർട്ടിനോയുടെ കാര്യത്തിലും ഞാൻ ഹാപ്പിയാണ്.അദ്ദേഹം ബാഴ്സയിൽ വെച്ച് എന്നെ നല്ല രൂപത്തിൽ പരിപാലിച്ചിരുന്നു ” ഇതാണ് മുൻ ബാഴ്സ താരം പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ഇതുവരെ ഇന്റർ മയാമിക്ക് വേണ്ടി എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ആകെ കളിച്ച 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.അറ്റ്ലാന്റ യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ മെസ്സി കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.