യുണൈറ്റഡിന്റെ കയ്യിൽ നിന്നും പണി കിട്ടി,ഇനി അർജന്റൈൻ താരത്തെ ടീമിലെത്തിക്കാൻ ഫ്രഞ്ച് വമ്പൻമാർ!
ഫെയെനൂർദിന്റെ ഡച്ച് സൂപ്പർ താരമായ ടൈറൽ മലാസിയയുമായി ഒരാഴ്ച മുമ്പ് ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് ലിയോൺ ധാരണയിൽ എത്തിയിരുന്നു.ലിയോണിലേക്ക് ചേക്കേറാൻ മലാസിയ സമ്മതിച്ചിരുന്നു.എല്ലാ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഉടനെയായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗപ്രവേശനം നടത്തിയത്.തുടർന്ന് മലാസിയയെ ഹൈജാക്ക് ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചു.ഈ സീസണിലെ ആദ്യ സൈനിംഗ് ആയിക്കൊണ്ട് മലാസിയയെ യുണൈറ്റഡ് സ്വന്തമാക്കുകയായിരുന്നു.
Lyon are targeting Ajax left-back Nicolás Tagliafico (29) after their misfortune with Malacia – the Argentinian international could leave for between €4-5m. (L'Éq)https://t.co/2EiHGrcLoi
— Get French Football News (@GFFN) July 2, 2022
യഥാർത്ഥത്തിൽ ലിയോണിന് ഇത് തിരിച്ചടിയേൽപ്പിച്ചു. അതുകൊണ്ടുതന്നെ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലിയോൺ ഉള്ളത്.അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയെയാണ് ഈ സ്ഥാനത്തേക്ക് ലിയോൺ പരിഗണിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒരു വർഷം കൂടിയാണ് താരത്തിന് അയാക്സുമായി കരാർ അവശേഷിക്കുന്നത്.5 മില്യൺ യുറോയാണ് ഈ 29 കാരനായ താരത്തിന്റെ വിലയായി കൊണ്ട് കണക്കാക്കുന്നത്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളായിരുന്നു താരം അയാക്സിന് വേണ്ടി കളിച്ചത്.രണ്ട് ഗോളുകളും 2 അസിസ്റ്റുകളും നേടാൻ ടാഗ്ലിയാഫിക്കോക്ക് സാധിച്ചിരുന്നു.അർജന്റീനക്ക് വേണ്ടി 40 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.