മെസ്സി വന്നാൽ പിഎസ്ജിയുടെ ഇലവൻ എങ്ങനെ?

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം ഒന്നടങ്കം വിശ്വസിക്കുന്നത്. മെസ്സിയുടെ പത്രസമ്മേളനത്തിന് ശേഷം കൂടുതൽ വ്യക്തതകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ലയണൽ മെസ്സി പിഎസ്ജിയിൽ എത്തിയാൽ പിഎസ്ജിയുടെ ശക്തി ഇരട്ടിയാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല. നിലവിൽ സെർജിയോ റാമോസ്, വൈനാൾഡം, ഡോണ്ണരുമ, ഹാക്കിമി എന്നിവർക്ക്‌ പുറമേയാണ് മെസ്സിയെ കൂടി ടീമിൽ എത്തിക്കാനൊരുങ്ങുന്നത്. കൂടാതെ നെയ്മർ, എംബപ്പേ, മാർക്കിഞ്ഞോസ് തുടങ്ങിയ താരങ്ങൾ നിലവിൽ പിഎസ്ജിയിലുണ്ട്.

ഏതായാലും പ്രമുഖ മാധ്യമമായ ടിഎൻടി സ്പോർട്സ് പിഎസ്ജിയുടെ സാധ്യത ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്.3-4-3 എന്നായിരിക്കും പിഎസ്ജിയുടെ ശൈലി.മുന്നേറ്റനിരയിൽ നെയ്മർ – എംബപ്പേ – മെസ്സി എന്നിവർ അണിനിരക്കും. മധ്യനിരയിൽ പരേഡസ് – വൈനാൾഡം – വെറാറ്റി – ഡി മരിയ എന്നിവർ അണിനിരക്കും.പ്രതിരോധത്തിൽ മാർക്കിഞ്ഞോസ് – റാമോസ് – ഹാക്കിമി എന്നിവരായിരിക്കും.ഗോൾ കീപ്പറായി ഡോണ്ണരുമയും ഇടം പിടിക്കും. ഇതാണ് ടിഎൻടിയുടെ ഇലവൻ.

അതേസമയം മാർക്ക ഒരു സാധ്യത ഇലവൻ പുറത്ത് വിട്ടിട്ടുണ്ട്.4-3-3 ആയിരിക്കും ശൈലി.പ്രതിരോധത്തിൽ ഹാക്കിമി-റാമോസ് – മാർക്കിഞ്ഞോസ് – ബെർണാട്ട് എന്നിവരായിരിക്കും അണിനിരക്കുക.മധ്യനിരയിൽ വെറാറ്റി- ഗയെ- ഡി മരിയ എന്നിവരായിരിക്കും അണിനിരക്കുക.മുന്നേറ്റത്തിൽ നെയ്മർ-എംബപ്പേ-മെസ്സി എന്നിവർ തന്നെയായിരിക്കും. ഏതായാലും മെസ്സി വന്നാൽ പോച്ചെട്ടിനോ ഏത് വിധത്തിലുള്ള തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *