മെസ്സിയുടെ ഗോൾ, സമനില വഴങ്ങിയെങ്കിലും കിരീടം നേടി പിഎസ്ജി.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ പിഎസ്ജി സമനില വഴങ്ങിയിട്ടുണ്ട്.സ്ട്രാസ്ബർഗാണ് പിഎസ്ജിയെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും ഈ സീസണിലെ ലീഗ് വൺ കിരീടം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിത സമനിലയായിരുന്നു. രണ്ടാം പകുതിയിൽ 59ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ ഗോൾ പിറക്കുന്നത്.കിലിയൻ എംബപ്പേ നൽകിയ പാസ് ലയണൽ മെസ്സി അതിവേഗത്തിൽ വിദഗ്ധമായി ഫിനിഷ് ചെയ്യുകയായിരുന്നു.എന്നാൽ സ്ട്രാസ്ബർഗ് പിന്നീട് സമനില ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ 79ആം മിനുട്ടിൽ കെവിൻ ഗമെയ്റോയാണ് ഗോൾ കണ്ടെത്തിയത്.
𝐏𝐒𝐆 𝐚𝐫𝐞 𝐋𝐢𝐠𝐮𝐞𝟏 𝐜𝐡𝐚𝐦𝐩𝐢𝐨𝐧𝐬! 🏆✨🇫🇷
— Fabrizio Romano (@FabrizioRomano) May 27, 2023
Leo Messi becomes tonight the all time top scorer in 5 major European leagues history with 496 goals 🇦🇷
Kylian Mbappé has scored 28 goals in Ligue1 🇫🇷
PSG win 11th Ligue1 title of their history 1️⃣1️⃣ pic.twitter.com/rQpvXylYLd
ലീഗ് വൺ കിരീടം നേടാൻ ഒരു പോയിന്റ് മാത്രമായിരുന്നു ഇന്നലത്തെ മത്സരത്തിൽ നിന്നും പിഎസ്ജിക്ക് ആവശ്യം. അത് ലഭിച്ചതോടെ കിരീടം പിഎസ്ജി സ്വന്തമാക്കി.37 മത്സരങ്ങളിൽ നിന്ന് 85 പോയിന്റ് ഉള്ള പിഎസ്ജി ഒന്നാം സ്ഥാനത്താണ്. തങ്ങളുടെ ക്ലബ്ബ് ചരിത്രത്തിലെ പതിനൊന്നാം ലീഗ് കിരീടമാണ് ഇപ്പോൾ പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്.
ഈ ലീഗ് വണ്ണിൽ മികച്ച പ്രകടനം നടത്താൻ മെസ്സിക്കും കഴിഞ്ഞിട്ടുണ്ട്.16 ഗോളുകളും 16 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ആകെ 32 ഗോളുകളിൽ പങ്കാളിത്തം വഹിച്ച മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിത്തം വഹിച്ച രണ്ടാമത്തെ താരം.