അടുത്ത മാസത്തെ സൗഹൃദ മത്സരങ്ങൾ, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്കലോണി.

അടുത്ത മാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുക.ഒരു ഏഷ്യൻ പര്യടനം ആണ് അർജന്റീന നടത്തുന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ.ജൂൺ പതിനഞ്ചാം തീയതി ചൈനയിലെ ബെയ്ജിങ്ങിൽ വച്ചാണ് ഈയൊരു മത്സരം നടക്കുക.അടുത്ത മത്സരത്തിൽ മറ്റൊരു ഏഷ്യൻ രാജ്യമായ ഇൻഡോനേഷ്യയെ അർജന്റീന നേരിടും.

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിട്ടുണ്ട്. 27 താരങ്ങളെയാണ് ഇദ്ദേഹം ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നാം ഗോൾകീപ്പർ ആയി കൊണ്ട് വാൾട്ടർ ബെനിറ്റസിന് ഇത്തവണ അർജന്റീനയുടെ പരിശീലകൻ സ്ഥാനം നൽകിയിട്ടുണ്ട്.

നായകൻ ലയണൽ മെസ്സി തന്നെയാണ്. യുവ സൂപ്പർതാരം ഗർനാച്ചോ ടീമിൽ ഇടം കണ്ടെത്തി എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.ലൗറ്ററോക്ക് ചികിത്സ തേടേണ്ടതിനാൽ പകരം ജിയോവാനി സിമയോണിയെ പരിശീലകൻ ഉൾപ്പെടുത്തിയിട്ടുണ്ട്.പരിക്കു മൂലം ദിബാലയും ടീമിൽ ഇടം കണ്ടെത്തിയിട്ടില്ല. അർജന്റീനയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers:
Emiliano Martínez (Aston Villa)
Gerónimo Rulli (Akax)
Walter Benítez (PSV)

Defenders:
Nahuel Molina (Atletico Madrid)
Gonzalo Montiel (Sevilla)
Germán Pezzella (Real Betis)
Cristian Romero (Tottenham Hotspur)
Leonardo Balerdi (Olympique Marseille)
Nicolás Otamendi (Benfica)
Facundo Medina (RC Lens)
Nicolás Tagliafico (Lyon)
Marcos Acuña (Sevilla)

Midfielders:
Leandro Paredes (Juventus)
Enzo Fernández (Chelsea)
Guido Rodríguez (Real Betis)
Rodrigo De Paul (Atletico Madrid)
Exequiel Palacios (Bayer Leverkusen)
Alexis Mac Allister (Brighton)
Thiago Almada (Atlanta United)
Giovani Lo Celso (Villarreal)

Forwards:
Lucas Ocampos (Sevilla)
Ángel Di María (Juventus)
Lionel Messi (PSG)
Julián Álvarez (Manchester City)
Giovanni Simeone (Napoli)
Alejandro Garnacho (Manchester United)
Nicolás González (Fiorentina)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!