മെസ്സിക്ക് വേണ്ടി തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുക്കുന്നതിൽ സന്തോഷമേയൊള്ളൂ : എംബപ്പേ
കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പിഎസ്ജി ലില്ലിയെ തകർത്തു വിട്ടത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.എംബപ്പേ ഒരു ഗോൾ നേടുകയും ചെയ്തിരുന്നു.മത്സരത്തിൽ സെന്റർ സ്ട്രൈക്കർ പൊസിഷനിലായിരുന്നു മെസ്സി കളിച്ചിരുന്നത്.സാധാരണ രൂപത്തിൽ എംബപ്പേ കളിക്കുന്ന ഒരു പൊസിഷനാണിത്.എംബപ്പേ ഇടതു വിങ്ങിലായിരുന്നു കളിച്ചിരുന്നത്.ടീമിന്റെ ലീഡിങ് മാൻ ആയതോടെ നിറഞ്ഞു കളിക്കുന്ന മെസ്സിയെയായിരുന്നു നാം കണ്ടത്.
ഏതായാലും ഈ വിഷയത്തെ കുറിച്ച് എംബപ്പേ ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.മെസ്സിക്ക് വേണ്ടി ആ പൊസിഷൻ ഒഴിഞ്ഞു കൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.നെയ്മർ വന്നതിന് ശേഷം പൊസിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിച്ച് നടപ്പിലാക്കുമെന്നും എംബപ്പേ കൂട്ടിച്ചേർത്തു.ആമസോൺ പ്രൈമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 8, 2022
” ഞാൻ പരിശീലകനൊന്നുമല്ല,എന്നാൽ മെസ്സി മത്സരത്തിൽ നിറഞ്ഞു കളിക്കേണ്ട ഒരു താരമാണ്.സെന്റർ സ്ട്രൈക്കർ എന്നുള്ളത് മെസ്സിക്ക് ഒരു നല്ല പൊസിഷനാണ്. അദ്ദേഹം സ്വതന്ത്രനാണ്,എവിടേക്ക് വേണമെങ്കിലും നീങ്ങാം,ബോൾ എടുക്കാം,ലക്ഷ്യത്തിന്റെ തൊട്ടരികിലുമാണ്. അതിനേക്കാളുമുപരി എനിക്ക് ഏത് പൊസിഷനിലും കളിക്കാൻ സാധിക്കും.മധ്യത്തിലോ,വലതു വശത്തോ,ഇടതു വശത്തോ ഒക്കെ എനിക്ക് കളിക്കാൻ കഴിയും.എനിക്കതിനുള്ള സ്വാതന്ത്ര്യവുമുണ്ട്.ഇപ്പോൾ ഞങ്ങൾക്ക് നിലവിലെ പൊസിഷനാണ് നല്ലതായി തോന്നുന്നത്.പക്ഷെ നെയ്മർ ജൂനിയറെ കൂടി പരിഗണിക്കണം.അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. ഞങ്ങളുടെ ടീമിനെ മാറ്റാൻ കഴിവുള്ള ഒരു താരമാണ് നെയ്മർ.അദ്ദേഹം തിരിച്ചു വന്നതിനു ശേഷം എന്താവുമെന്ന് നോക്കാം ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
വളരെ കുറഞ്ഞ മത്സരത്തിൽ മാത്രമാണ് മെസ്സിയും നെയ്മറും എംബപ്പേയും ഒരുമിച്ച് കളിച്ചിട്ടുള്ളത്.റയലിനെതിരെയുള്ള മത്സരത്തിൽ മൂവരും ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.