മെസ്സിക്ക് പ്രായമേറി വരികയാണ്, കരാർ പുതുക്കരുത് : മുൻ PSG താരം പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയിലെ ഭാവി ഇപ്പോഴും തീരുമാനമായിട്ടില്ല.അദ്ദേഹം കോൺട്രാക്ട് പുതുക്കുമോ ഇല്ലയോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. മെസ്സി പിഎസ്ജി വിട്ടേക്കും എന്നുള്ള റൂമറുകളും ഇപ്പോൾ സജീവമാണ്.എന്നാൽ കൂടുതൽ ചർച്ചകൾ ഇനിയും നടക്കാനുണ്ട്.

ലയണൽ മെസ്സി എന്ന നിലനിർത്തണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ പലവിധ അഭിപ്രായക്കാരും ഉണ്ട്. മുൻ പിഎസ്ജി താരമായിരുന്ന എറിക്ക് റബസാൻഡ്രറ്റാന ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കേണ്ടതില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.അതിന് നിരവധി കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.എറിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുടെ പ്രായമേറി വരുന്ന സമയമാണിത്.പ്രായം അദ്ദേഹത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. മാത്രമല്ല പിഎസ്ജിക്ക് സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്നതിന് ഒരു തടസ്സമാണ് മെസ്സി. കാരണം നമ്മുടെ ടീമിൽ ലയണൽ മെസ്സി ഉണ്ടെങ്കിൽ നാം അദ്ദേഹത്തിനു വേണ്ടി കളിക്കേണ്ടിവരും. പക്ഷേ പിഎസ്ജിയിൽ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ല.കളിക്കുന്ന ടീമിനോട് ഏതൊരു താരം ആണെങ്കിലും ആത്മാർത്ഥത കാണിക്കേണ്ടതുണ്ട്. എനിക്ക് ഇപ്പോൾ ക്ലബ്ബിനോട് പറയാനുള്ളത് ലയണൽ മെസ്സിയെ ഒഴിവാക്കണം എന്നുള്ളതാണ്. എന്നിട്ട് ആ പണം കൊണ്ട് മൂന്ന് താരങ്ങളെ വാങ്ങാം. ഇനിയെസ്റ്റുയും സാവിയുമൊക്കെ മെസ്സിക്ക് വേണ്ടി കളിച്ചവരാണ്.അതുകൊണ്ടാണ് അവിടെ വ്യത്യസ്തതകൾ ഉണ്ടായത്. പക്ഷേ ഇന്ന് അതൊന്നും സാധ്യമല്ല ” ഇതാണ് മുൻ പിഎസ്ജി താരം പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാൻ സാധ്യതയുണ്ട് എന്നുള്ളത് പല മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ലയണൽ മെസ്സി ക്ലബ്ബ് വിട്ടാൽ ഇന്റർമിയാമിയിലേക്ക് പോവാൻ സാധ്യതകൾ ഉണ്ടെന്ന് മറ്റു ചിലർ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *