ഹോസെ മൊറിഞ്ഞോ പിഎസ്ജിയുടെ പരിശീലകനാവുമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ!

പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയുടെ സ്ഥാനം ഉടൻ തന്നെ തെറിക്കുമെന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്. വരുംദിവസങ്ങളിൽ ഇക്കാര്യം ക്ലബ്ബ് ഒഫീഷ്യലായി തന്നെ പ്രഖ്യാപിച്ചേക്കും.പകരക്കാരനെ കണ്ടെത്താനുളള ശ്രമങ്ങളിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

ഇതുമായി ബന്ധപ്പെട്ട ഒരു റൂമർ കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിരുന്നു.അതായത് റോമയുടെ പരിശീലകനായ ഹോസെ മൊറിഞ്ഞോ പിഎസ്ജിയുടെ പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ.ടെലിഗ്രാഫായിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. നിയുക്ത സ്പോർട്ടിംഗ് ഡയറക്ടറായ കാമ്പോസുമായി അടുത്ത ബന്ധം പുലർത്തുന്ന പരിശീലകനാണ് മൊറിഞ്ഞോ.

എന്നാൽ ഈയൊരു വിഷയത്തിലുള്ള പുതിയ റിപ്പോർട്ട് ഇപ്പോൾ പ്രമുഖ ജേണലിസ്റ്റായ ജിയാൻ ലൂക്ക ഡി മർസിയോ ഇപ്പോൾ പുറത്തേക്ക് വിട്ടിട്ടുണ്ട്. അതായത് മൊറിഞ്ഞോ റോമ വിടാൻ ഉദ്ദേശിക്കുന്നില്ല.നിലവിൽ റോമയിൽ അദ്ദേഹം സംതൃപ്തനാണ്. കഴിഞ്ഞ യുവേഫ കോൺഫറൻസ് ലീഗ് കിരീടം റോമക്ക് നേടിക്കൊടുക്കാൻ മൊറിഞ്ഞോക്ക് സാധിക്കുകയും ചെയ്തിരുന്നു.

അതേസമയം നിലവിൽ പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് നിലവിലെ നീസ് പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറിനെയാണ്. ലീഗ് വണ്ണിലെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം മൂന്ന് തവണ കരസ്ഥമാക്കിയ വ്യക്തിയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!