പുരോഗതിയില്ലെന്ന് മാത്രമല്ല, പിഎസ്ജി കൂടുതൽ മോശമാവുന്നു : പോച്ചെട്ടിനോക്ക്‌ വിമർശനം!

കഴിഞ്ഞ ഒളിമ്പിക് മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക്‌ ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു. മെസ്സി, നെയ്മർ, എംബപ്പേ, ഡി മരിയ എന്നിവർ ഇറങ്ങിയിട്ടും മത്സരത്തിൽ ഫലം കാണാതെ പോവുകയായിരുന്നു. മുമ്പ് റെന്നസിനെതിരെ ഈ ത്രയം ഇറങ്ങിയിട്ടും പിഎസ്ജി രണ്ട് ഗോളുകൾക്ക്‌ പരാജയപ്പെട്ടിരുന്നു.

ഏതായാലും പിഎസ്ജി പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക്‌ ഇപ്പോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.പിഎസ്ജിയുടെ താരനിരയെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതിൽ പോച്ചെട്ടിനോ പരാജിതനാണ് എന്നാണ് മുൻ പിഎസ്ജി താരമായിരുന്ന റോതൻ അറിയിച്ചത്. പിഎസ്ജിക്ക്‌ പുരോഗതി ഇല്ല എന്ന് മാത്രമല്ല പിഎസ്ജി കൂടുതൽ മോശമായി കൊണ്ടിരിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്താണ് പ്രശ്നമെന്നോ,ഏത് രൂപത്തിലാണ് അദ്ദേഹം കളിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നോ എനിക്കറിയില്ല.പോച്ചെട്ടിനോയെ സൈൻ ചെയ്ത സമയത്ത് എനിക്ക് യാതൊരു വിധ സംശയങ്ങളും ഉണ്ടായിരുന്നില്ല.പക്ഷേ ഇപ്പോൾ കമ്മ്യൂണിക്കേഷന്റെ കാര്യത്തിൽ എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്.കളത്തിൽ എന്താണ് പോച്ചെട്ടിനോ ഉദ്ദേശിക്കുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല.റെന്നസിനെതിരെയുള്ള മത്സരത്തിൽ ഒരേ ലേഔട്ടിൽ നാല് ഒഫൻസീവ് താരങ്ങളെ അദ്ദേഹം നിയോഗിച്ചു.ആ മത്സരമായിരുന്നു സീസണിലെ പിഎസ്ജിയുടെ ഏറ്റവും മോശം മത്സരം. പക്ഷേ അപ്പൊ പോച്ചെട്ടിനോ വിശദീകരിച്ചത് ഇത്‌ സാധാരണമായ ഒരു കാര്യമാണെന്നും ടീം പുരോഗതിയുടെ പാതയിൽ ആണ് എന്നുമായിരുന്നു. പക്ഷേ ടീം ഇത്‌ വരെ പുരോഗതി കൈവരിച്ചിട്ടില്ല എന്ന് മാത്രമല്ല, ടീം കൂടുതൽ പിന്നോട്ട് പോയികൊണ്ടിരിക്കുകയാണ് ” റോതൻ പറഞ്ഞു.

ഈ സീസണിൽ 14 മത്സരങ്ങളാണ് പിഎസ്ജി കളിച്ചത്. ഒരു തോൽവിയും രണ്ട് സമനിലയുമൊഴികെ ബാക്കിയുള്ള 11 മത്സരങ്ങളിലും പിഎസ്ജി വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!