മാഴ്സെലോയെ സൈൻ ചെയ്യാനുള്ള അവസരം വേണ്ടെന്ന് വെച്ച് ഫ്രഞ്ച് വമ്പന്മാർ!

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ മാഴ്സെലോയുടെ ക്ലബ്ബുമായുള്ള കരാർ കഴിഞ്ഞ ജൂൺ മാസത്തോടുകൂടി അവസാനിച്ചിരുന്നു.നിലവിൽ മാഴ്സെലോ ഫ്രീ ഏജന്റാണ്. പുതിയ ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ ഈ റയൽ മാഡ്രിഡ് ഇതിഹാസമുള്ളത്.

താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് ലിയോണിന് താല്പര്യമുണ്ടായിരുന്നു.ഇതിനുള്ള നീക്കങ്ങൾ അവർ തുടങ്ങുകയും ചെയ്തിരുന്നു.എന്നാൽ മാഴ്സെലോയെ സൈൻ ചെയ്യാനുള്ള അവസരം ഇപ്പോൾ ലിയോൺ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് ലിയോൺ മാഴ്സെലോയുടെ കാര്യത്തിൽ നിന്നും പിന്മാറിയിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

9 മില്യൺ യുറോയോളമാണ് മാഴ്സെലോക്ക് സാലറിയായി ലഭിച്ചുകൊണ്ടിരുന്നത്. ഇതിനെ സമാനമായ സാലറി ലഭിക്കണമെന്നാണ് മാഴ്സെലോയുടെ ആഗ്രഹം. ഇതുകൊണ്ടാണ് ഒളിമ്പിക് ലിയോൺ മാഴ്സെലോയെ നിരസിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്.അതേസമയം ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് നിലവിൽ ലിയോണിന് ഒരു താരത്തെ നിർബന്ധമാണ്.വിയ്യാറയലിന്റെ എസ്റ്റുപിനാനെയാണ് ലിയോൺ ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്.

നേരത്തെ ഡച്ച് യുവ സൂപ്പർതാരം ടൈറൽ മലാസിയയുമായി ലിയോൺ വെർബൽ എഗ്രിമെന്റിൽ എത്തിയിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ റാഞ്ചുകയായിരുന്നു. പിന്നീട് അർജന്റൈൻ താരമായ ടാഗ്ലിയാഫിക്കോക്ക് വേണ്ടി ലിയോൺ ശ്രമങ്ങൾ നടത്തിയിരുന്നു.താരത്തിന്റെ ക്ലബ്ബായ അയാക്സുമായി ധാരണയിൽ എത്തുകയും ചെയ്തിരുന്നു.എന്നാൽ ടാഗ്ലിയാഫിക്കോയുമായി കരാറിലെത്താൻ ലിയോണിന് സാധിക്കാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!