നെയ്മർ കരയുന്നവനെന്ന്, കാൻ പരിശീലകനെതിരെ ആഞ്ഞടിച്ച് താരത്തിന്റെ പിതാവ്!

ദിവസങ്ങൾക്ക് മുമ്പ് കാനിനെതിരെ നടന്ന മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നെയ്മർക്ക് നാലാഴ്ച്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നും ബാഴ്‌സക്കെതിരെയുള്ള മത്സരം നഷ്ടമാവുമെന്നുറപ്പായിരുന്നു. മത്സരത്തിനിടെ നടന്ന സംഭവങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട് കാൻ പരിശീലകൻ പാസ്‌ക്കൽ ഡ്യൂപ്രസ് നെയ്മറെ പരിഹസിച്ചിരുന്നു. നെയ്മർ കരയുന്നവനാണ് എന്നാണ് ഇദ്ദേഹത്തിന്റെ പരിഹാസം.ഒരു പെനാൽറ്റി ലഭിക്കേണ്ടതുമായി ബന്ധപ്പെട്ട് മത്സരശേഷം കാൻ പരിശീലകൻ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. ” മത്സരത്തിൽ ഞങ്ങൾക്ക് ഒരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു.എന്റെ അഭിപ്രായത്തിൽ അത് പെനാൽറ്റി തന്നെയാണ്.പക്ഷെ ഞാൻ അതിന് വേണ്ടി കരയാനൊന്നും പോവുന്നില്ല.കരയുന്ന ജോലി ഞാൻ നെയ്മർക്ക് വിട്ടു നൽകുന്നു ” ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നെയ്മറുടെ പിതാവ്. നിങ്ങളെ പോലെയുള്ള പരിശീലകർ കാരണമാണ് നെയ്മർക്ക് ഈയൊരു അവസ്ഥ വന്നതെന്നാണ് നെയ്മർ സീനിയർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ” തീർച്ചയായും എന്റെ മകൻ കരയാറുണ്ട്. പക്ഷെ നിങ്ങൾ കരുതിയ കാരണത്താൽ അല്ല.അദ്ദേഹം കരയാറുള്ളത് നിങ്ങളെ പോലെയുള്ള പരിശീലകർ കാരണവും മോശം റഫറിമാർ കാരണവും ലീഗിന്റെ അശ്രദ്ധ കാരണവും ചില ഭീരുക്കൾ കാരണവുമാണ്.അവൻ കരയാറുണ്ടായിരിക്കാം. പക്ഷെ അവൻ ഉയർത്തെഴുന്നേൽക്കാറുമുണ്ട്.വിജയങ്ങൾ നേടാറുമുണ്ട് ” ഇതാണ് നെയ്മറുടെ പിതാവ് കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!