നെയ്മർ ഈസ് ബാക്ക്, മാഴ്സെയെ നേരിടാനുള്ള പിഎസ്ജിയുടെ സ്‌ക്വാഡ് പുറത്ത് !
കോവിഡ് മുക്തനായ സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്ന് മാഴ്സെക്കെതിരെ ബൂട്ടണിഞ്ഞേക്കും. കുറച്ചു മുമ്പ് പിഎസ്ജി പുറത്തു വിട്ട ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡിൽ ഇടം നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരം കോവിഡിൽ നിന്ന് മുക്തനായ വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ താരം കളിക്കുമെന്നുറപ്പില്ലായിരുന്നു. എന്നാൽ സ്ക്വാഡിൽ ഇടം നേടിയതോടെ താരത്തിന് കളിക്കാനായേക്കും. നെയ്മറെ കൂടാതെ കോവിഡ് മുക്തരായ കെയ്‌ലർ നവാസ്, എയ്ഞ്ചൽ ഡിമരിയ, പരേഡസ് എന്നിവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അതേ സമയം മാർക്കിഞ്ഞോസ്, മൗറോ ഇകാർഡി, കിലിയൻ എംബാപ്പെ എന്നിവർക്ക് സ്‌ക്വാഡിൽ ഇടമില്ല. സൂപ്പർ താരങ്ങളുടെ വരവ് പിഎസ്ജിക്ക് ആശ്വാസമേകും. സൂപ്പർ താരങ്ങളുടെ അഭാവത്തിൽ കളത്തിലിറങ്ങിയ പിഎസ്ജി കഴിഞ്ഞ മത്സരത്തിൽ പുതുമുഖങ്ങളായ ലെൻസിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന് ചിരവൈരികളായ മാഴ്സെയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ വിജയം കൊയ്തു കൊണ്ടാണ് മാഴ്സെയുടെ വരവ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 നാണ് മത്സരം അരങ്ങേറുക. പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെ പ്രിൻസസിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ തോറ്റതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് ജയം അനിവാര്യമാണ്. പിഎസ്ജിയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.
Le groupe parisien pour ce #Classique ! 🗒️⚽️
— Paris Saint-Germain (@PSG_inside) September 13, 2020
👋 @Florenzi #PSGOM
Mitchel Bakker
BERNAT Juan
Bulka Marcin
DA SILVA SANTOS Neymar JR
DAGBA Colin
DI MARIA Angel
Diallo Abdou
Draxler Julian
Florenzi Alessandro
Gueye Idrissa
HERRERA Ander
KALIMUENDO Arnaud
KEHRER Thilo
KIMPEMBE Presnel
Kurzawa Layvin
NAVAS Keylor
Paredes Leandro
RICO Sergio
RUIZ Kays
SARABIA Pablo
Verratti Marco
ABSENT:
MARQUINHOS
ICARDI Mauro
MBAPPE Kylian
COULIBALY Soumaula
FRESSANGE Alexandre
FADIGA Bandiougou
INNOCENT Garissone
KAPO Maxen
PEMBELE Timothée
JESE
SIMONS Xavi