ട്വിസ്റ്റ്,നെയ്മറുടെ കരാർ 2027 വരെ പുതുക്കും!

കഴിഞ്ഞ വർഷം മെയ് എട്ടാം തീയതിയായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയുമായുള്ള കരാർ പുതുക്കിയത്.2022-ൽ അവസാനിക്കേണ്ടിയിരുന്ന കരാർ നെയ്മർ ജൂനിയർ മൂന്ന് വർഷത്തേക്ക് നീട്ടുകയായിരുന്നു.അതായത് നിലവിൽ 2025 വരെയാണ് നെയ്മർക്ക് ക്ലബുമായി കരാർ അവശേഷിക്കുന്നത്.

എന്നാൽ നിലവിൽ പിഎസ്ജിയുടെയും പ്രസിഡന്റായ അൽ ഖലീഫിയുടെയും നിലപാടുകൾ ഒക്കെ മാറി മറിഞ്ഞിട്ടുണ്ട്.നെയ്മറെ ക്ലബ് ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകൾ അദ്ദേഹം നൽകി കഴിഞ്ഞിരുന്നു. എന്നാൽ നെയ്മറുടെ സാലറി താങ്ങാൻ ശേഷിയുള്ള ഒരു ക്ലബ്ബിനെ കണ്ടെത്തുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്.

എന്നാൽ കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്,ലെ എക്യുപെ ഉൾപ്പെടെയുള്ളവർ ചില കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. അതായത് നെയ്മറുടെ പുതിയ കരാറിൽ രണ്ട് ഓപ്ഷണൽ ഇയറുകൾ ഉൾപ്പെടുത്തിയിരുന്നു.2021 ജൂലൈ ഒന്നാം തീയതി ഒരു ഓപ്ഷണൽ ഇയർ ആക്ടിവേറ്റ് ആയി.2022 ജൂലൈ ഒന്നിന് രണ്ടാമത്തെ ഓപ്ഷണൽ ഇയർ ആക്ടിവേറ്റ് ആവും. അതായത് ഈ ജൂലൈ ഒന്നാം തീയതി നെയ്മറുടെ 2025 വരെയുള്ള കരാർ ഓട്ടോമാറ്റിക്കായി 2027 വരെ പുതുക്കപ്പെടും എന്നുള്ളതാണ്. ചുരുക്കത്തിൽ നെയ്മറെ ഒഴിവാക്കുക എന്നുള്ളത് പിഎസ്ജിക്ക് ഇനി ഒട്ടും എളുപ്പമുള്ള കാര്യമാവില്ല.

നിലവിൽ നെയ്മർക്ക് പിഎസ്ജി വിടാൻ താൽപ്പര്യമില്ല. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അദ്ദേഹം പിഎസ്ജിയുടെ പ്രസിഡന്റുമായി നടത്തിയേക്കും. കഴിഞ്ഞ സീസണിൽ 13 ഗോളുകളും 8 അസിസ്റ്റുകളുമായിരുന്നു താരം നേടിയിരുന്നത്.താരത്തിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനം ലഭിക്കാത്തതു പരിക്കുമാണ് ഇപ്പോൾ പിഎസ്ജിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!