നെയ്മർക്ക് പരിക്ക് പറ്റിയതിൽ ഞാൻ ഹാപ്പി, ഇത് സുവർണ്ണാവസരം: മോശമായ രീതിയിൽ അധിക്ഷേപിച്ച് മുൻ ലോക ചാമ്പ്യൻ.

സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ലില്ലിക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു പരിക്കേറ്റിരുന്നത്.താരത്തിന് സർജറി വേണ്ടിവരും എന്നുള്ള കാര്യം ഇന്നലെ പിഎസ്ജി സ്ഥിരീകരിച്ചിരുന്നു. മൂന്നാം നാലോ മാസം നെയ്മർ പുറത്തിരിക്കേണ്ടി വരുമെന്നും ഇവർ കൂട്ടിച്ചേർത്തിരുന്നു.അതിനർത്ഥം നെയ്മർ ജൂനിയർക്ക് ഇനി ഈ സീസണിൽ കളിക്കാൻ കഴിയില്ല എന്നുള്ളതാണ്.

ഈ വിഷയത്തിൽ നെയ്മർ ജൂനിയറെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ചിരിക്കുകയാണ് ഫ്രാൻസിന്റെ വേൾഡ് കപ്പ് ജേതാവായ ക്രിസ്റ്റഫെ ഡുഗാരി.അതായത് നെയ്മർ ജൂനിയർ പരിക്കുമൂലം പുറത്തായതിൽ താൻ ഹാപ്പിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. നെയ്മറുടെ കളി കാണുന്നത് തന്നെ അസഹനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഡുഗാരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“നെയ്മർ ജൂനിയർക്ക് പരിക്ക് പറ്റിയ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.ഇത് ഗാൾട്ടിയറേ സംബന്ധിച്ചിടത്തോളം സുവർണ്ണാവസരമാണ്. നെയ്മറെ എടുത്ത് പുറത്ത് കളയാൻ ഉള്ള ധൈര്യം അദ്ദേഹം മുമ്പേ കാണിക്കണമായിരുന്നു. നെയ്മർ ഇല്ലാത്തതുകൊണ്ട് ടീം ഇപ്പോൾ കൂടുതൽ ബാലൻസ്ഡ് ആവും.എംബപ്പേ- മെസ്സി കൂട്ടുകെട്ടിന് തിളങ്ങാൻ കഴിയും.നെയ്മർ കളിക്കുന്നത് കാണാൻ ഇനി ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡും കളിരീതിയും ഡ്രിബ്ലിങ്ങുമൊക്കെ അസഹനീയമാണ് ” ഇതാണ് 1998 ലെ വേൾഡ് കപ്പ് ജേതാവ് കൂടിയായ ഡുഗാരി പറഞ്ഞിട്ടുള്ളത്.

ഇദ്ദേഹത്തിന്റെ ഈ മോശമായ പ്രസ്താവനക്കെതിരെ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഏതായാലും നെയ്മർ ജൂനിയർ അടുത്ത സമ്മറിൽ പിഎസ്ജി വിടുമെന്നുള്ള റൂമറുകൾ ഒക്കെ സജീവമാണ്.പക്ഷേ എങ്ങോട്ട് പോകും എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!