നല്ല നിലവാരമില്ലെന്ന വിമർശനം : എംബപ്പേക്ക് മറുപടിയുമായി മെസ്സിയും!
ഈയിടെയായിരുന്നു പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ സൗത്ത് അമേരിക്കൻ ഫുട്ബോളിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. അർജന്റീനക്കും ബ്രസീലിനും വേൾഡ് കപ്പ് യോഗ്യത നേടാൻ നല്ല നിലവാരമുള്ള മത്സരങ്ങൾ കളിക്കേണ്ടി വരുന്നില്ലെന്നും ലാറ്റിനമേരിക്കൻ ഫുട്ബോളിനെക്കാൾ മുന്നിലാണ് യൂറോപ്യൻ ഫുട്ബോൾ എന്നുമായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്.
എന്നാൽ എംബപ്പേയുടെ സഹതാരമായ ലയണൽ മെസ്സി ഇതിന് മറുപടി നൽകിയിട്ടുണ്ട്.സൗത്ത് അമേരിക്കയിൽ കളിച്ചുകൊണ്ട് വേൾഡ് കപ്പിന് യോഗ്യത നേടൽ വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Messi también se refirió a los dichos de Mbappé sobre Sudamérica 🔥
— TyC Sports (@TyCSports) May 30, 2022
En EXCLUSIVA con TyC Sports, evitó polemizar con su compañero de PSG, pero destacó el nivel de las selecciones de Conmebol: “Colombia, la altura, el calor, Venezuela…" 👇https://t.co/urInTkGaSA
” എംബപ്പേ എന്താണ്, എങ്ങനെയാണ് പറഞ്ഞത് എന്നുള്ളത് ഞാൻ കണ്ടിട്ടില്ല. പക്ഷേ ഓരോ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും കളിച്ചു കഴിഞ്ഞു കൊണ്ട് സ്പെയിനിൽ എത്തിയ ശേഷം ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്,സൗത്ത് അമേരിക്കയിൽ കളിച്ചുകൊണ്ട് വേൾഡ് കപ്പിന് യോഗ്യത നേടുക എന്നുള്ളത് എത്ര ബുദ്ധിമുട്ടാണ് എന്നത്. ഉയരത്തിലുള്ള സ്ഥലങ്ങളിലും വളരെയധികം ചൂടുള്ള സ്ഥലങ്ങളിലും ഞങ്ങൾക്ക് കളിക്കേണ്ടി വരുന്നു. കൊളംബിയയും വെനിസ്വേലയുമൊക്കെ അതിൽ പെട്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ കളിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്. മാത്രമല്ല ഒരുപാട് മികച്ച താരങ്ങളുള്ള മികച്ച ടീമുകളെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വരുന്നതും ” ഇതാണ് മെസ്സി പറഞ്ഞത്.