ജീനിയസ്, അത്ഭുതപ്രതിഭാസം : ലയണൽ മെസ്സിയെ പ്രശംസിച്ച് ക്യാപ്റ്റൻ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടുളൂസെയെ പിഎസ്ജി പരാജയപ്പെടുത്തിയത്. അഷ്റഫ് ഹക്കീമി, ലയണൽ മെസ്സി എന്നിവരുടെ ഗോളുകളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. അതിമനോഹരമായ ഒരു ഗോളായിരുന്നു മെസ്സി നേടിയിരുന്നത്.
ഈ മത്സരത്തിനുശേഷം ലയണൽ മെസ്സിയെ പിഎസ്ജിയുടെ നായകനും ബ്രസീലിയൻ സൂപ്പർതാരവുമായ മാർക്കിഞ്ഞോസ് പ്രശംസിച്ചിട്ടുണ്ട്. മെസ്സി ഒരു അത്ഭുതപ്രതിഭാസമാണ് എന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.മെസ്സിയെക്കുറിച്ച് ഒരൊറ്റ മോശം കാര്യം പോലും പറയാനില്ലെന്നും മാർക്കിഞ്ഞോസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
'He is a Genius' – Marquinhos Left in Awe After Watching Messi's World-Class Performance vs. Toulouse https://t.co/djkhRq7QAR
— PSG Talk (@PSGTalk) February 5, 2023
” മെസ്സി ഒരു ജീനിയസാണ്. അദ്ദേഹത്തെക്കുറിച്ച് മോശമായി ഒന്നും തന്നെ പറയാനില്ല.അദ്ദേഹം ഒരു അത്ഭുതപ്രതിഭാസമാണ്. എല്ലാ നേട്ടങ്ങൾക്ക് വേണ്ടി അദ്ദേഹം പരിശ്രമിക്കുകയും ആ നേട്ടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ നേട്ടങ്ങൾക്ക് വേണ്ടി അദ്ദേഹം ഇപ്പോഴും മോട്ടിവേറ്റഡ് ആണ്.മെസ്സി ഞങ്ങളോടൊപ്പം ഉള്ളതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.തീർച്ചയായും അദ്ദേഹം ടീമിനെ സഹായിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു ” ഇതാണ് ഇപ്പോൾ നായകനായ മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ നിന്നും വിഭിന്നമായി തകർപ്പൻ പ്രകടനമാണ് മെസ്സി ഇപ്പോൾ ക്ലബ്ബിനുവേണ്ടി പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ കോമ്പറ്റീഷനലുമായി 15 ഗോളുകളും 14 അസിസ്റ്റുകളും ആണ് ഈ സീസണിൽ മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.