ക്ലബ്‌ വിടാൻ അനുമതി തേടി, പിഎസ്ജി അനുവദിച്ചില്ല, ലക്ഷ്യം റയൽ : എംബപ്പേ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേക്ക്‌ വേണ്ടി സ്പാനിഷ് വമ്പൻമാരായ റയൽ നല്ല രൂപത്തിലുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പിഎസ്ജി താരത്തെ വിട്ടു നൽകാൻ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ കിലിയൻ എംബപ്പേ. ഫ്രീ ഏജന്റായി പോവാതിരിക്കാൻ ഈ സമ്മറിൽ തന്നെ ക്ലബ്‌ വിടാൻ അനുമതി തേടിയെന്നും എന്നാൽ പിഎസ്ജി അതിന് അനുവദിച്ചില്ല എന്നുമാണ് എംബപ്പേയുടെ വെളിപ്പെടുത്തൽ. മാത്രമല്ല ഈ സമ്മറിൽ താൻ ക്ലബ് വിട്ടിരുന്നുവെങ്കിൽ അത് റയലിന് വേണ്ടി മാത്രമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആർഎംസി സ്പോട്ടിനോട് സംസാരിക്കുകയായിരുന്നു എംബപ്പേ.

” ഈ സമ്മറിൽ ഞാൻ പിഎസ്ജി വിട്ടിരുന്നുവെങ്കിൽ അത് റയലിന് വേണ്ടി മാത്രമാകുമായിരുന്നു.ഇവിടുത്തെ എന്റെ ജോലി കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.എനിക്ക് മറ്റെന്തെങ്കിലും ആവിശ്യമായിരുന്നു.ആറോ ഏഴോ വർഷമായി ഞാൻ ലീഗ് വണ്ണിൽ തുടരുന്നു.പിഎസ്ജിക്ക് വേണ്ടി ഞാൻ എന്റെ എല്ലാം സമർപ്പിച്ചു.അത്കൊണ്ട് തന്നെ എന്റെ അടുത്ത സ്റ്റെപ്പിന് സമയമായി എന്ന് ഞാൻ വിശ്വസിക്കുന്നു.ഫ്രീ ഏജന്റായി ക്ലബ് വിടാൻ എനിക്ക് ഉദ്ദേശമില്ലായിരുന്നു. ആ ഒരു ആത്മാർത്ഥ കൊണ്ടാണ് ഞാൻ ഈ സമ്മറിൽ ക്ലബ് വിടാനുള്ള അനുമതി തേടിയത്. പക്ഷേ ക്ലബ് അനുവദിച്ചില്ല.അവർക്ക് എന്നെ ആവിശ്യമുണ്ടായിരുന്നു.ആ സമയത്ത് ഞാൻ അസ്വസ്ഥനായിരുന്നു. ക്ലബ് വിടാൻ ആഗ്രഹിച്ചിട്ടും അവിടെ തുടരേണ്ടി വരുന്നതിൽ നിങ്ങൾ ഒരിക്കലും ഹാപ്പിയാവില്ല.പക്ഷേ ഞാൻ പെട്ടന്ന് അതിൽ നിന്നും തിരിച്ചു വന്നു.നാഷണൽ ടീമിനോടൊപ്പം പരിക്ക് പറ്റിയത് എന്നെ കരയിപ്പിച്ചു.പക്ഷേ ഞാൻ തിരികെ വന്നു ഗോളുകൾ നേടി.ഞാൻ ഒരു മികച്ച താരമാണ് എന്നെനിക്ക് തെളിയിക്കണം. ക്ലബ്ബിലെ അവസാനദിവസം വരെ വ്യത്യസ്ഥകൾ സൃഷ്ടിക്കാൻ എനിക്ക് കഴിയും ” എംബപ്പേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!