ക്രിസ്റ്റ്യാനോയെ വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? തുറന്ന് പറഞ്ഞ് ബയേൺ സ്പോർട്ടിങ് ഡയറക്ടർ

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടിരുന്നില്ല.ചെൽസി,ബയേൺ എന്നീ രണ്ട് ക്ലബ്ബുകളിൽ ഒന്നിലേക്ക് പോകാൻ ആയിരുന്നു റൊണാൾഡോ ആഗ്രഹിച്ചിരുന്നത്. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനുശേഷം റൊണാൾഡോ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.

എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ഒരു സൂപ്പർതാരത്തെ വേണ്ടെന്നു വെച്ചത് എന്നുള്ളതിന്റെ കാരണം ഇപ്പോൾ ബയേണിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ ഹസൻ സാലിഹ്മിഡിസിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. സാമ്പത്തികപരമായും കായികപരമായും റൊണാൾഡോ തങ്ങൾക്ക് അനുയോജ്യനായ ഒരു താരമായിരുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബയേൺ സ്പോർട്ടിംഗ് ഡയറക്ടറുടെ വാക്കുകൾ Rmc സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“തീർച്ചയായും ഞങ്ങൾ റൊണാൾഡോയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.പക്ഷേ ഞാൻ റൊണാൾഡോയുടെ ഏജന്റ് ആയ മെന്റസിനോട് പറഞ്ഞു, അദ്ദേഹം ഞങ്ങൾക്ക് അനുയോജ്യനായ ഒരു താരമല്ല എന്നുള്ളത്.മൊത്തത്തിൽ അദ്ദേഹം ഞങ്ങൾക്ക് യോജിക്കുമായിരുന്നില്ല. അത് സാമ്പത്തികപരമായും കായികപരമായും അങ്ങനെ തന്നെയാണ്. ഞങ്ങളുടെ ഫിലോസഫിക്ക് യോജിച്ച താരമായിരുന്നില്ല റൊണാൾഡോ ” ഇതാണ് ഇതേക്കുറിച്ച് ഇപ്പോൾ ബയേൺ അറിയിച്ചിട്ടുള്ളത്.

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!