എന്ത് കൊണ്ട് മെസ്സിയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കി? കാരണം വെളിപ്പെടുത്തി സ്‌കലോണി!

വരുന്ന വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ രണ്ട് മത്സരങ്ങളാണ് അർജന്റീന കളിക്കുക.ചിലിയും കൊളംബിയയുമാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിനുള്ള സ്ക്വാഡിനെ നേരത്തെ തന്നെ പരിശീലകനായ സ്‌കലോണി പ്രഖ്യാപിച്ചിരുന്നു.സൂപ്പർ താരവും നായകനുമായ ലയണൽ മെസ്സിയെ ഈ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഏതായാലും എന്തുകൊണ്ടാണ് മെസ്സിയെ സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തത് എന്നതിന്റെ കാരണമിപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി തുറന്നു പറഞ്ഞിട്ടുണ്ട്.കോവിഡ് മെസ്സിയെ വലിയ രൂപത്തിൽ ബാധിച്ചുവെന്നും അത്കൊണ്ട് തന്നെ അദ്ദേഹം ക്ലബ്ബിൽ തുടരുന്നതാണ് നല്ലതെന്ന് തോന്നി എന്നുമാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.ചിലിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പരിശീലകൻ. സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യത്തിൽ മെസ്സി ഇവിടെ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു.ഞാൻ മെസ്സിയുമായി സംസാരിച്ചിരുന്നു.കോവിഡ് അദ്ദേഹത്തെ നല്ല പോലെ ബാധിച്ചുവെന്നും തിരിച്ചടിയേൽപ്പിച്ചു എന്നുമാണ് മെസ്സി എന്നോട് പറഞ്ഞത്. അദ്ദേഹം സുഖം പ്രാപിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.അത്കൊണ്ടാണ് ഒരു ബെസ്റ്റ് ഓപ്ഷൻ എന്ന രൂപത്തിൽ അദ്ദേഹത്തെ ക്ലബ്ബിൽ തന്നെ തുടരാൻ അനുവദിച്ചത് ” സ്‌കലോണി പറഞ്ഞു.

നിലവിൽ മെസ്സി കോവിഡിൽ നിന്നും മുക്തനായിട്ടുണ്ട്.കഴിഞ്ഞ റെയിംസിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം പിഎസ്ജിക്ക് വേണ്ടി കളിച്ചിരുന്നു.പകരക്കാരനായി ഇറങ്ങിയ മെസ്സി ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *