ആറു വർഷത്തിന് ശേഷം അസിസ്റ്റിൽ പുതിയ നേട്ടം കുറിക്കാൻ മെസ്സി!

ഈ സീസണിൽ ലയണൽ മെസ്സി മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ പന്ത്രണ്ട് ഗോളുകളും 13 അസിസ്റ്റുകളുമാണ് മെസ്സി ഇതുവരെ നേടിയിട്ടുള്ളത്.ഇതിനു പുറമേ അർജന്റീനക്ക് വേണ്ടി നാല് ഗോളുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആകെ 29 ഗോൾ പങ്കാളിത്തങ്ങൾ മെസ്സി വഹിച്ചു കഴിഞ്ഞു.

അസിസ്റ്റുകളുടെ കാര്യത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലും മെസ്സി ഈ സീസണിൽ വളരെയധികം മികവ് പുലർത്തുന്നുണ്ട്. അർജന്റീനക്കും പിഎസ്ജിക്കും വേണ്ടി ഈ കലണ്ടർ വർഷത്തിൽ മെസ്സി ആകെ 25 അസിസ്റ്റുകൾ പൂർത്തിയാക്കി കഴിഞ്ഞു.തന്റെ കരിയറിൽ ഇത് അഞ്ചാം തവണയാണ് ലയണൽ മെസ്സി ഒരു കലണ്ടർ വർഷത്തിൽ ഇരുപത്തിയഞ്ചോ അതിലധികമോ അസിസ്റ്റുകൾ കരസ്ഥമാക്കുന്നത്.2011,2015,2016,2018 വർഷങ്ങളിലാണ് ഇതിനു മുൻപ് മെസ്സി ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

അത് മാത്രമല്ല, ഇനി അഞ്ച് അസിസ്റ്റുകൾ കൂടി നേടിക്കഴിഞ്ഞാൽ മെസ്സിക്ക് 30 അസിസ്റ്റുകൾ ഈ കലണ്ടർ വർഷത്തിൽ പൂർത്തിയാക്കാൻ സാധിക്കും. അതായത് 2016 ന് ശേഷം ആദ്യമായിട്ടായിരിക്കും മെസ്സി 30 അസിസ്റ്റുകൾ പൂർത്തിയാക്കുക. 6 വർഷത്തിനുശേഷം ഒരിക്കൽ കൂടി മെസ്സിക്ക് 30 അസിസ്റ്റുകൾ നേടാൻ കഴിയുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഒരു കലണ്ടർ വർഷത്തിൽ മെസ്സി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ കരസ്ഥമാക്കിയത് 2011 ലാണ്. 36 അസിസ്റ്റുകൾ ആയിരുന്നു മെസ്സി ആ വർഷം കരസ്ഥമാക്കിയിരുന്നത്.ഈ റെക്കോർഡ് തകർക്കണമെങ്കിൽ മെസ്സി ഇനി ഈ വർഷം അവസാനിക്കുന്നതിനു മുന്നേ 12 അസിസ്റ്റുകൾ കൂടി സ്വന്തമാക്കണം. അത് ഒരല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.ഏതായാലും ലയണൽ മെസ്സി ഈ പ്രായത്തിലും തന്റെ പ്ലേ മേക്കിങ് മികവ് ഒരുപോലെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *