അർജന്റീന മികച്ച ടീമായിരിക്കാം,പക്ഷെ കിരീടം ഞങ്ങൾക്ക് വേണം : ഡോണ്ണാരുമ!
വരുന്ന ഫൈനലിസിമ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുള്ളത്. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയാണ് ഈ മത്സരത്തിൽ ഇറ്റലിയുടെ എതിരാളികൾ. ജൂൺ ഒന്നിന് രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെമ്ബ്ലിയിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
ഈ മത്സരത്തിൽ മുന്നേ ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. അതായത് അർജന്റീന ഒരു മികച്ച ടീമാണെന്നും എന്നാൽ ഈ മത്സരം തങ്ങൾക്ക് വിജയിക്കേണ്ടതുണ്ട് എന്നുമാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്.പിഎസ്ജിയിലെ അർജന്റൈൻ താരങ്ങളായ ലയണൽ മെസ്സി, ലിയാൻഡ്രോ പരേഡസ്,എയ്ഞ്ചൽ ഡി മരിയ എന്നിവരുടെ സഹതാരം കൂടിയാണ് ഡോണ്ണാരുമ. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️Donnaruma, en la previa de la Finalissima: "La #SelecciónArgentina es un gran equipo"
— TyC Sports (@TyCSports) May 29, 2022
El arquero italiano elogió a la Albiceleste, a pocos días del mano a mano del próximo miércoles en Wembley. https://t.co/wzaIGbmsjo
” പാരീസിലെ അവസാന മത്സരത്തിന് ശേഷം ഞങ്ങൾ പിരിയുന്ന സമയത്ത് ഫൈനലിസിമ മത്സരത്തെക്കുറിച്ച് ഞങ്ങൾ ചെറുതായൊന്ന് സംസാരിച്ചിരുന്നു. അർജന്റീന ഒരു മികച്ച ടീം തന്നെയാണ്. പക്ഷേ ഏറ്റവും മികച്ച രീതിയിൽ ഞങ്ങൾ ഈ മത്സരത്തിനു വേണ്ടി തയ്യാറാകേണ്ടതുണ്ട്. മാത്രമല്ല ഈ മത്സരം ഞങ്ങൾക്ക് വിജയിക്കുകയും വേണം ” ഇതാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്.
നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് വരുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലി വേൾഡ് കപ്പിന് ഇല്ലാതെ പോകുന്നത്.അതേസമയം പിഎസ്ജിയിലും ഡോണ്ണാരുമയെ സംബന്ധിച്ചിടത്തോളം ഇതൊരു മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും.