മെസ്സി തന്നെ രക്ഷകൻ, സൂപ്പർ താരങ്ങൾ ഇല്ലാഞ്ഞിട്ടും പിഎസ്ജി വിജയത്തോടെ മുന്നോട്ട്.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിന് പല സൂപ്പർ താരങ്ങളുടെയും അഭാവത്തിലാണ് പിഎസ്ജി കളത്തിലേക്ക് ഇറങ്ങിയത്. പരിക്കു മൂലം നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ,സെർജിയോ റാമോസ് എന്നിവർ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. മറ്റൊരു പ്രധാനപ്പെട്ടതാരമായ മാർക്കോ വെറാറ്റി സസ്പെൻഷൻ മൂലം പുറത്തിരിക്കുകയും ചെയ്തു.
എന്നിരുന്നാൽ പോലും അഷ്റഫ് ഹക്കീമിയുടെയും ലയണൽ മെസ്സിയുടെയും മികവിൽ പിഎസ്ജി വിജയം തുടർന്നിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ടോളുസെയെ പിഎസ്ജി പരാജയപ്പെടുത്തിയത്.ഹക്കീമി,മെസ്സി എന്നിവർ തന്നെയാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. മെസ്സിയുടെ അതിശയപ്പെടുത്തുന്ന ഗോളാണ് പിഎസ്ജിയുടെ രക്ഷയ്ക്ക് എത്തിയത്.
Lionel Messi's goal for PSG against Toulouse. He makes it look so easy.pic.twitter.com/dIXrb3BMaN
— Sivan John 🇦🇷 ⭐⭐⭐ (@SivanJohn_) February 5, 2023
വാൻ ഡൻ ബൂമനിലൂടെ മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ എതിരാളികൾ മുന്നിലെത്തിയിരുന്നു. എന്നാൽ പിന്നീട് ഹക്കീമിയുടെ ഗോൾ പിഎസ്ജിക്ക് സമനില നേടിക്കൊടുത്തു.സോളറുടെ അസിസ്റ്റിൽ നിന്നാണ് ഈ പ്രതിരോധ നിര താരം ഗോൾ കണ്ടെത്തിയത്.58ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ അതിശയപ്പെടുത്തുന്ന ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള മെസ്സിയുടെ ഷോട്ട് ഗോൾകീപ്പർക്ക് യാതൊരുവിധ പഴുതും നൽകാതെ വലയിൽ പതിക്കുകയായിരുന്നു.
ഹക്കീമിയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയിട്ടുള്ളത്. മെസ്സി കഴിഞ്ഞ മത്സരത്തിലും ഗോൾ കണ്ടെത്തിയിരുന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.54 പോയിന്റാണ് പിഎസ്ജിക്കുള്ളത്.