ഗാൾട്ടിയറുടെ കോൺട്രാക്ട് അംഗീകരിക്കാതെ FFF,പിഎസ്ജിക്ക് പ്രതിസന്ധി!

കഴിഞ്ഞ മാസമാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തത്. തുടർന്ന് പുതിയ പരിശീലകനായി കൊണ്ട് ക്രിസ്റ്റോഫ് ഗാൾട്ടിയറെ നിയമിച്ചിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് ഇദ്ദേഹം പിഎസ്ജിയുമായി ഒപ്പ് വെച്ചിരിക്കുന്നത്.

എന്നാൽ ഇദ്ദേഹത്തിന്റെ പിഎസ്ജിയുമായുള്ള പരിശീലക കരാറിന് FFF ന്റെ അംഗീകാരം കിട്ടിയിട്ടില്ല എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ഫെഡറൽ കമ്മീഷൻ ഓഫ് ഫുട്ബോൾ എജുക്കേറ്റേഴ്സ് ആൻഡ് കോച്ചെസാണ് ഇത് അപ്രൂവ് ചെയ്യാത്തത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

55-കാരനായ യുവേഫയുടെ പ്രോ ഡിപ്ലോമ പുതുക്കാത്തതിനാലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ പരിശീലക കരാർ അംഗീകരിക്കാത്തത്. ഓരോ മൂന്ന് വർഷം കൂടുമ്പോഴും പരിശീലകർ പ്രൊഫഷണൽ ഫുട്ബോൾ കോച്ചിംഗ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്.എന്നാൽ ഗാൾട്ടിയർ ഈ വിഷയത്തിൽ അശ്രദ്ധ കാണിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഏതായാലും ഈ വിഷയത്തിൽ ഗാൾട്ടിയർ ഉടൻതന്നെ ഒരു വിശദീകരണം നൽകിക്കൊണ്ടുള്ള കത്ത് FFF ന് സമർപ്പിക്കേണ്ടി വരും. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ അദ്ദേഹം ഇക്കാര്യം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏതായാലും ഗാൾട്ടിയർ വിശദീകരണം നൽകുകയും FFF അംഗീകരിക്കുകയും ചെയ്താൽ ഗാൾട്ടിയർക്ക് പ്രശ്നങ്ങളൊന്നും ഇല്ലാതെ പിഎസ്ജിയുടെ പരിശീലക സ്ഥാനത്ത് തുടരാൻ സാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!