മെസ്സി തന്നെ രക്ഷകൻ, സൂപ്പർ താരങ്ങൾ ഇല്ലാഞ്ഞിട്ടും പിഎസ്ജി വിജയത്തോടെ മുന്നോട്ട്.

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിന് പല സൂപ്പർ താരങ്ങളുടെയും അഭാവത്തിലാണ് പിഎസ്ജി കളത്തിലേക്ക് ഇറങ്ങിയത്. പരിക്കു മൂലം നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ,സെർജിയോ റാമോസ് എന്നിവർ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. മറ്റൊരു പ്രധാനപ്പെട്ടതാരമായ മാർക്കോ വെറാറ്റി സസ്പെൻഷൻ മൂലം പുറത്തിരിക്കുകയും ചെയ്തു.

എന്നിരുന്നാൽ പോലും അഷ്‌റഫ് ഹക്കീമിയുടെയും ലയണൽ മെസ്സിയുടെയും മികവിൽ പിഎസ്ജി വിജയം തുടർന്നിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ടോളുസെയെ പിഎസ്ജി പരാജയപ്പെടുത്തിയത്.ഹക്കീമി,മെസ്സി എന്നിവർ തന്നെയാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. മെസ്സിയുടെ അതിശയപ്പെടുത്തുന്ന ഗോളാണ് പിഎസ്ജിയുടെ രക്ഷയ്ക്ക് എത്തിയത്.

വാൻ ഡൻ ബൂമനിലൂടെ മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ എതിരാളികൾ മുന്നിലെത്തിയിരുന്നു. എന്നാൽ പിന്നീട് ഹക്കീമിയുടെ ഗോൾ പിഎസ്ജിക്ക് സമനില നേടിക്കൊടുത്തു.സോളറുടെ അസിസ്റ്റിൽ നിന്നാണ് ഈ പ്രതിരോധ നിര താരം ഗോൾ കണ്ടെത്തിയത്.58ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ അതിശയപ്പെടുത്തുന്ന ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള മെസ്സിയുടെ ഷോട്ട് ഗോൾകീപ്പർക്ക് യാതൊരുവിധ പഴുതും നൽകാതെ വലയിൽ പതിക്കുകയായിരുന്നു.

ഹക്കീമിയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയിട്ടുള്ളത്. മെസ്സി കഴിഞ്ഞ മത്സരത്തിലും ഗോൾ കണ്ടെത്തിയിരുന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.54 പോയിന്റാണ് പിഎസ്ജിക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!