പരിക്ക്, നെയ്മർക്ക് ഈ വർഷം മുഴുവനും നഷ്ടമാവുമോ?

സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ.പിഎസ്ജിയുടെ പരിശീലകൻ തോമസ് ടുഷേൽ ആണ് താരത്തിന് പരിക്കേറ്റ വിവരം അറിയിച്ചത്. താരത്തിന് അടുത്ത പിഎസ്ജിയുടെ മത്സരം നഷ്ടമാവാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ റെയിംസിനെതിരായ മത്സരത്തിൽ ആണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ മുഴുവൻ സമയവും താരം കളിച്ചിരുന്നുവെങ്കിലും പിന്നീടാണ് താരത്തിനെ പരിക്ക് അലട്ടിയത്. പരിക്കിനെ കുറിച്ച് ടുഷേൽ പറഞ്ഞത് ഇങ്ങനെയാണ്. ” താരത്തിന്റെ കാലിന് ചെറിയ പരിക്കുണ്ടെന്ന് തോന്നുന്നു. ചിലപ്പോൾ ഉണ്ടായേക്കില്ല. ഞാൻ ഇതുവരെ ഡോക്ടർമാരോട് സംസാരിച്ചിട്ടില്ല. സംസാരിച്ചതിന് ശേഷം മാത്രമേ വ്യക്തമാവുകയൊള്ളൂ ” ഇതാണ് ടുഷേൽ മാധ്യമങ്ങളെ അറിയിച്ചത്.

എന്നാൽ അടുത്ത മത്സരം നഷ്ടമാവുന്നതോട് കൂടി ഈ വർഷം പിഎസ്ജിക്ക് നെയ്മർക്ക് കളിക്കാൻ സാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്തെന്നാൽ മാഴ്സെക്കെതിരെയുള്ള മത്സരത്തിലെ വംശീയാധിക്ഷേപ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ ഇപ്പോഴും നടക്കുകയാണ്. ബുധനാഴ്ച്ച നെയ്മറുടെ ഈ സംഭവത്തിൽ ഹിയറിങ്ങ് നടക്കുന്നുണ്ട്. നെയ്മർ മാഴ്സെയുടെ ജാപ്പനീസ് താരത്തെ വംശീയമായി നെയ്മർ അധിക്ഷേപിച്ചു എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ അൽവാരോ ഗോൺസാലസ് നെയ്‌മറെയും വംശീയമായി അധിക്ഷേപിച്ചു എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ നെയ്മറുടെ ആരോപണം വ്യാജമാണെങ്കിലോ, അതല്ലെങ്കിൽ ജാപ്പനീസ് താരത്തിന്റെ ആരോപണം ശരിയാണെങ്കിലോ നെയ്മർക്കെതിരെ നടപടിയുണ്ടാവും. നെയ്മർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ പത്ത് മത്സരങ്ങൾ വരെ നെയ്മർക്ക് വിലക്ക് വന്നേക്കും. അങ്ങനെയാണെങ്കിൽ ആണ് നെയ്മർക്ക് ഈ വർഷത്തെ പിഎസ്ജിയുടെ മത്സരങ്ങൾ നഷ്ടമായേക്കുക. ബുധനാഴ്ച്ച നടക്കുന്ന ഹിയറിങ്ങിലെ തീരുമാനത്തെ ആശ്രയിച്ചാണ് നെയ്മറുടെ ഭാവി.

Leave a Reply

Your email address will not be published. Required fields are marked *