നെയ്മർ വളരെയധികം ദുഃഖത്തിൽ :പിഎസ്ജി പരിശീലകൻ പറയുന്നു!

നാളെ ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.പിഎസ്ജിയുടെ എതിരാളികൾ കരുത്തരായ ലിയോൺ ആണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:15ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമൊക്കെ ഈ മത്സരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മർ ജൂനിയറെക്കുറിച്ചും ചില കാര്യങ്ങൾ ഗാൾട്ടിയർ പറഞ്ഞിട്ടുണ്ട്.നെയ്മർ ജൂനിയർ വളരെയധികം സങ്കടത്തിലാണ് എന്നാണ് പിഎസ്ജി കോച്ച് വ്യക്തമാക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സർജറി കഴിഞ്ഞതിനു ശേഷം നെയ്മർ രണ്ടു തവണ ഇങ്ങോട്ട് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പുരോഗതി ക്ലബ്ബ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം മെഡിക്കൽ ടീമുമായി വർക്ക് ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് ഇപ്പോൾ അദ്ദേഹത്തെ ഫോൺ മുഖാന്തരം ബന്ധപ്പെടാലോ?ഗുരുതരമായ പരിക്ക് പ്രശ്നങ്ങൾ പിടിപെട്ടാൽ അതിൽനിന്നും മുക്തി നേടാൻ ഞാൻ താരങ്ങളെ അനുവദിക്കാറുണ്ട്.അവർ അതിൽ ഫോക്കസ് ചെയ്യട്ടെ.നെയ്മർ ജൂനിയർ വളരെയധികം ദുഃഖത്തിലാണ്. പക്ഷേ ഞങ്ങൾ പരസ്പരം കോൺടാക്ട് ചെയ്യുന്നുണ്ട് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സർജറി കഴിഞ്ഞതിനുശേഷം നെയ്മർ ഇപ്പോൾ വിശ്രമം ജീവിതം നയിക്കുകയാണ്. ഈ സീസണിൽ നെയ്മർക്ക് ഇനി കളിക്കാൻ സാധിക്കില്ല. അടുത്ത സീസണൽ ആയിരിക്കും നാം നെയ്മറെ ഇനി കളിക്കളത്തിൽ കാണുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!