എംബപ്പേയെ നിലനിർത്താൻ പിഎസ്ജി നെയ്മറെ കൈവിടുന്നുവോ?
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ കുന്തമുനകളാണ് സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കെയ്‌ലിൻ എംബപ്പേയും. ഈ സീസണിൽ തകർപ്പൻ പ്രകടനം തുടരുന്ന പിഎസ്ജിയിൽ നിർണായക പ്രകടനങ്ങളാണ് ഇരുവരും കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ ലിയോണിനെതിരായ മത്സരത്തിൽ എംബപ്പേ ഹാട്രിക് നേടുകയും നെയ്മർ ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം കെയ്‌ലിൻ എംബപ്പേയെ നിലനിർത്താൻ വേണ്ടി നെയ്മർ ജൂനിയറെ പിഎസ്ജി കൈവിടാനൊരുങ്ങുകയാണ് എന്നാണ്. പ്രമുഖഫുട്ബോൾ മാധ്യമമായ എഎസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
PSG could sell Neymar in order to keep Kylian Mbappéhttps://t.co/iYJSR2Kpyl
— AS English (@English_AS) March 5, 2020
2022-ഓട് കൂടിയാണ് കെയ്‌ലിൻ എംബാപ്പയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്നത്. എന്നാൽ അതിന് മുൻപ് എന്ത് വിലകൊടുത്തും താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി കിണഞ്ഞു പരിശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്. താരത്തിന് വേണ്ടി വമ്പൻ തുക തന്നെ സാലറിയായി പിഎസ്ജി ഓഫർ ചെയ്‌തേക്കും. ഇതിന് വേണ്ടി സൂപ്പർ താരം നെയ്മറെ കൈവിടാൻ വരെ പിഎസ്ജി ഒരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇരുപത്തൊന്ന്കാരനായ എംബപ്പേയെ നിലനിർത്തുന്നത് എന്ത് കൊണ്ടും ഗുണകരമാവുമെന്നാണ് പിഎസ്ജി അധികൃതരുടെ കണ്ടെത്തൽ.
ഈ സീസണിൽ തകർപ്പൻ ഫോമിലാണ് എംബപ്പേ പന്ത് തട്ടുന്നത്. മുപ്പത്തിരണ്ട് മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം മുപ്പത് ഗോളുകളും പതിനേഴു അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. മൊത്തം നാല്പത്തിയേഴ് ഗോളുകളിലാണ് താരം തന്റെ പങ്കാളിത്തം അറിയിച്ചത്. ഈ സീസണിൽ നെയ്മറും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും താരത്തെ പിടികൂടുന്ന തുടർച്ചയായ പരിക്കുകൾ പിഎസ്ജിക്ക് തലവേദനയാണ്. നെയ്മറിനെ ലക്ഷ്യം വെച്ച് ബാഴ്സയും റയൽ മാഡ്രിഡും പിന്നാലെയുള്ളത് കൊണ്ട് തന്നെ താരത്തെ വമ്പൻ തുകക്ക് കൈമാറാമെന്ന കണക്കുക്കൂട്ടലിനാണ് പിഎസ്ജി
നെയ്മറാണ് psg യുടെ നേടും തൂണ് മ്പപ്പെ cort പ്ലെയർ ഒൺലി സ്കോറിങ്