ആദ്യ മത്സരത്തിനൊരുങ്ങുന്ന പോച്ചെട്ടിനോക്ക്‌ തിരിച്ചടി, നിരവധി സൂപ്പർ താരങ്ങൾ പുറത്ത് !

പിഎസ്ജിയുടെ പരിശീലകവേഷത്തിലുള്ള തന്റെ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് മൗറിസിയോ പോച്ചെട്ടിനോ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നടക്കുന്ന മത്സരത്തിൽ സെന്റ് എറ്റിനിയാണ് പിഎസ്ജിയുടെ എതിരാളികൾ. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് പിഎസ്ജി. ആദ്യമത്സരം വിജയിച്ചു തുടങ്ങുക എന്നുള്ളത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പോച്ചെട്ടിനോ ഇന്നലത്തെ പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞിരുന്നു. എന്നാൽ പോച്ചെട്ടിനോക്ക്‌ കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന് വ്യക്തമാണ്. എന്തെന്നാൽ നെയ്മർ ജൂനിയർ ഉൾപ്പെടുന്ന ഒരുപിടി മികച്ച താരങ്ങൾ തന്നെ പരിക്കിന്റെ പിടിയിലാണ്. ഇന്നലെ പിഎസ്ജി തന്നെയാണ് തങ്ങളുടെ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

പരിക്കിൽ നിന്നും മുക്തരായ താരങ്ങൾ : അബ്ടോ ഡയാലോ, പാബ്ലോ സറാബിയ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തിയേക്കും.

ലഭ്യമല്ലാത്ത താരങ്ങൾ :

മൗറോ ഇകാർഡി : അഡക്ടർ ഇഞ്ചുറി – റിക്കവറി നടക്കുന്നു.

ലായ്വിൻ കുർസാവ : ഹാംസ്ട്രിങ് ഇഞ്ചുറി – പ്രതീക്ഷിച്ചതിലും വേഗത്തിൽ റിക്കവറി. ഉടൻ തിരിച്ചെത്തിയേക്കും.

ഡാനിലോ പെരേര : ഹാംസ്ട്രിംഗ് ഇഞ്ചുറി – വ്യക്തിഗത പരിശീലനം ആരംഭിച്ചു. അടുത്ത ആഴ്ച ടീമിനൊപ്പം ചേരും.

പ്രിസണൽ കിപ്പമ്പേ : ഹാംസ്ട്രിംഗ് ഇഞ്ചുറി – വ്യക്തിഗത പരിശീലനം നടത്തുന്നു.

നെയ്മർ ജൂനിയർ – ആങ്കിൾ ഇഞ്ചുറി- വ്യക്തിഗത ഫിസിക്കൽ വർക്ക്‌ നടത്തുന്നു.

ലിയാൻഡ്രോ പരേഡസ് : ഹിപ് ഇഞ്ചുറി – അടുത്ത ആഴ്ച ടീമിനൊപ്പം ചേരും.

അലെസ്സാൻഡ്രോ ഫ്ലോറൻസി : ആങ്കിൾ ഇഞ്ചുറി – വീക്ക്‌ എൻഡിൽ തിരിച്ചെത്തിയേക്കും.

റഫീഞ്ഞ : കോവിഡ് അസുഖബാധിതൻ.

യുവാൻ ബെർണാട്ട് : നീ ഇഞ്ചുറി : റിക്കവറി വർക്ക്‌ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *