അർജന്റൈൻ സൂപ്പർ താരത്തെ വിട്ടുനൽകാൻ ഉദ്ദേശമില്ലെന്നറിയിച്ച് പിഎസ്ജി !

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലിയാൻഡ്രോ പരേഡസിനെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കുന്നില്ല എന്നറിയിച്ച് പിഎസ്ജി. പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. തുടക്കത്തിൽ താരത്തെ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് പിഎസ്ജി മനസ്സ് മാറ്റുകയായിരുന്നു. ഈ മധ്യനിരതാരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ തകർപ്പൻ പ്രകടനമാണ് പിഎസ്ജി പരിശീലകൻ തോമസ് ടുഷേലിന്റെ മനസ്സ് മാറ്റിയത്. ഇതോടെ താരം ഈ വരുന്ന സീസണിലും പിഎസ്ജിക്കൊപ്പമുണ്ടാവുമെന്ന് ഉറപ്പായി.

കഴിഞ്ഞ സീസണിലായിരുന്നു താരം സെനിതിൽ നിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. എന്നാൽ ആദ്യകാലത്ത് ടീമിൽ ഇടം കണ്ടെത്താൻ താരം ബുദ്ദിമുട്ടിയിരുന്നു. പക്ഷെ പിന്നീട് താരം തന്റെ ഫോമിലേക്ക് എത്തുകയും ചാമ്പ്യൻസ് ലീഗ് നോക്കോട്ട് റൗണ്ടുകളിൽ ഗംഭീരപ്രകടനം നടത്തുകയും ചെയ്തു.ചാമ്പ്യൻസ് ലീഗിന്റെ അഞ്ച് നോക്കോട്ട് റൗണ്ട് പോരാട്ടത്തിൽ നാലെണ്ണത്തിലും താരം കളത്തിലിറങ്ങിയിരുന്നു. മാത്രമല്ല പരിശീലകൻ ടുഷേലിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ഇതോടെ താരത്തെ നിലനിർത്താൻ പിഎസ്ജി തീരുമാനിക്കുകയായിരുന്നു. മുമ്പ് അറുപത് മില്യൺ യുറോയായിരുന്നു താരത്തിന് വേണ്ടി പിഎസ്ജി കണക്കാക്കിയിരുന്നത്. ആവിശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന് വിലയിട്ടത്. തുടർന്ന് ചില ക്ലബുകൾ താരത്തിന് വേണ്ടി രംഗത്ത് വരികയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *