Operation Married : മെസ്സി,ബുസ്ക്കെറ്റ്സ് എന്നിവരുടെ കാര്യത്തിൽ ഇന്റർ മിയാമി!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് മുന്നിൽ ഒരു ദൗത്യമുണ്ട്. ഓപ്പറേഷൻ മാരീഡ് ഈ ദൗത്യത്തെ ഇപ്പോൾ പ്രമുഖ മാധ്യമമായ ഗ്ലോബോ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതിനുള്ള കാരണം അവർ വ്യക്തമാക്കുന്നുണ്ട്.അതായത് രണ്ട് താരങ്ങളെ ഒരുമിച്ച് ക്ലബ്ബിലേക്ക് എത്തിക്കുക എന്നാണ് ഓപ്പറേഷൻ മാരീഡ് എന്നതുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നത്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരങ്ങളായ സെർജിയോ ബുസ്ക്കെറ്റ്സ്, ലയണൽ മെസ്സി എന്നിവരെ സ്വന്തമാക്കാനാണ് ഇന്റർ മിയാമി ഉദ്ദേശിക്കുന്നത്. ഈ രണ്ട് താരങ്ങളുടെയും ഏജന്റ്മാർക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം ഇന്റർ മിയാമി അയച്ചു കഴിഞ്ഞിട്ടുണ്ട്. വരുന്ന ജൂലൈ മാസത്തിനു മുന്നേ ഇതിനൊരു മറുപടി ലഭിക്കും എന്നാണ് ഇപ്പോൾ ഈ അമേരിക്കൻ ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.

ബുസ്ക്കെറ്റ്സ് വരുന്ന ട്രാൻസ്ഫർ വിന്റോയിൽ ഫ്രീ ഏജന്റായിരിക്കും. ബാഴ്സയുമായി കോൺട്രാക്ട് പുതുക്കിയിട്ടില്ലെങ്കിലും ലയണൽ മെസ്സി ക്ലബ്ബിലേക്ക് തിരികെ എത്തുകയാണെങ്കിൽ താരം കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ ഒരു വർഷം അദ്ദേഹം ബുസ്ക്കെറ്റ്സിനൊപ്പം ചിലവഴിക്കും. അതിനുശേഷം അടുത്ത വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സെർജിയോ ബുസ്ക്കെറ്റ്സും ലയണൽ മെസ്സിയും ഇന്റർ മിയാമിയിലേക്ക് വരുമെന്നാണ് ക്ലബ്ബ് ഉടമകൾ പ്രതീക്ഷിക്കുന്നത്.

ഒന്നുകിൽ ഈ രണ്ടു താരങ്ങളെയും വരുന്ന സമ്മറിൽ സ്വന്തമാക്കുക. ഇത്തവണ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ എങ്ങനെയെങ്കിലും അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എങ്കിലും ഈ രണ്ടു താരങ്ങളെയും ഒരുമിച്ചു ടീമിലേക്ക് എത്തിക്കുക. ഇതാണ് ഇന്റർ മിയാമിയുടെ ഓപ്പറേഷൻ മാരീഡ്. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്പോൺസർമാരുടെ എല്ലാവിധ പിന്തുണയും ക്ലബ്ബിന് ലഭിച്ചുകഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *