പരിശീലകനുമായി തർക്കം,ലഞ്ച് ഉപേക്ഷിച്ചു, മുൻ ക്ലബ്ബിലേക്ക് മടങ്ങാൻ അർജന്റൈൻ സൂപ്പർതാരം !

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് പിഎസ്ജി വിട്ടത്. പിന്നീട് ലോൺ അടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കായിരുന്നു അദ്ദേഹം ചേക്കേറിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ അർജന്റൈൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

മാത്രമല്ല ക്ലബ്ബിന്റെ പരിശീലകനായ മാസ്സിമിലിയാനോ അല്ലെഗ്രി താരത്തിന് വേണ്ടത്ര അവസരങ്ങൾ നൽകുന്നില്ല. ഇതിൽ പരേഡസ് കടുത്ത അസംതൃപ്തനാണ് എന്ന് മാത്രമല്ല അദ്ദേഹം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അതായത് കഴിഞ്ഞ ദിവസത്തെ ട്രെയിനിങ് സെഷനിൽ തന്നെ പരേഡസ് അസ്വസ്ഥനായിരുന്നു. ട്രെയിനിങ്ങിന് ശേഷം ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയ പരേഡസ് അല്ലെഗ്രിയോട് നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു.

ഇരുവരും ലോക്കർ റൂമിൽ വെച്ച് പരസ്പരം വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വളരെ ദേഷ്യപ്പെട്ടുകൊണ്ടാണ് പരേഡസ് അല്ലെഗ്രിയോട് സംസാരിച്ചത്. മാത്രമല്ല അദ്ദേഹം ടീം ക്യാമ്പ് വിടുകയും ചെയ്തിരുന്നു.ലഞ്ച് സെഷനിൽ പങ്കെടുത്തിരുന്നില്ല.ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം ഒരു റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

അതാണ് ക്ലബ്ബിന്റെ അനുമതി ഇല്ലാതെ ക്യാമ്പ് വിട്ടതിൽ അദ്ദേഹത്തിന് നടപടികൾ ഏൽക്കേണ്ടി വന്നേക്കും. ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന പരേഡസ് തന്റെ മുൻ ക്ലബ്ബായ പിഎസ്ജിയിലേക്ക് തന്നെ മടങ്ങും എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. താരത്തെ നിലനിർത്താൻ ഇപ്പോൾ യുവന്റസ് ഉദ്ദേശിക്കുന്നില്ല.പിഎസ്ജിയിലേക്ക് തിരിച്ചെത്തിയാലും പരേഡസ് ക്ലബ്ബിൽ തന്നെ തുടരുമോ അതെല്ല മറ്റേതെങ്കിലും ക്ലബ്ബിനെ തേടുമോ എന്നുള്ളത് അവ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!