മെസ്സിയുടെ തീരുമാനത്തെ എതിർത്ത് ആരാധകർ !

സൂപ്പർ താരം ലയണൽ മെസ്സി ഈ ട്രാൻസ്ഫറിൽ ബാഴ്സ വിടണമെന്ന ആഗ്രഹം ക്ലബ്ബിനെ അറിയിച്ചിരുന്നു.എന്നാൽ ക്ലബും പ്രസിഡന്റും താരത്തെ ഒരു നിലക്കും ക്ലബ് വിടാൻ അനുവദിക്കാതിരിക്കുകയായിരുന്നു. ഇതോടെ സൂപ്പർ താരത്തിന് തന്റെ തീരുമാനം മാറ്റേണ്ടി വന്നു. ബാഴ്‌സയിൽ തന്നെ തുടരുമെന്ന പ്രഖ്യാപിച്ച മെസ്സി തന്റെ കഴിവിന്റെ പരമാവധിയുള്ള പ്രകടനം ബാഴ്സക്ക് വേണ്ടി പുറത്തെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ മെസ്സിക്ക് ആരാധകർക്കിടയിലുള്ള സ്വീകാര്യതയും ഇഷ്ടവും ഒരുപാട് കുറഞ്ഞു എന്നാണ് ഇപ്പോൾ പല പ്രമുഖമാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. പ്രമുഖസ്പാനിഷ്. മാധ്യമങ്ങളായ എഎസ്സ്, മാർക്ക എന്നിവർ നടത്തിയ പോലുകളിലൂടെയാണ് ആരാധകർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഭൂരിഭാഗം ആളുകളും മെസ്സി ബാഴ്സ വിടുന്നതായിരുന്നു നല്ലത് എന്നാണ് രേഖപ്പെടുത്തിയത്. ക്ലബ് വിടാൻ നിർബന്ധം പിടിച്ച ഈ സാഹചര്യത്തിൽ ഇനി ബാഴ്സയിൽ തുടരുന്നതിൽ അർത്ഥമില്ല എന്നാണ് ബാഴ്സ ആരാധകരുടെ അഭിപ്രായം എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

സ്പാനിഷ് മാധ്യമമായ എഎസ്സ് നടത്തിയ പോളിൽ പകുതിതിയിലധികം പേരും മെസ്സി ബാഴ്സ വിടുന്നതായിരുന്നു നല്ലത് എന്നാണ് രേഖപ്പെടുത്തിയത്. ഇരുപത്തിയാറായിരത്തിലധികം പേരാണ് ഈ വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ മെസ്സി ബാഴ്സ തുടരുന്നതിനോട് തങ്ങൾ യോജിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ടത് 61.6% ആളുകളാണ്. ബാക്കിയുള്ള 38.4 ശതമാനം ആളുകൾ മാത്രമാണ് മെസ്സി ബാഴ്സയിൽ തന്നെ തുടരുന്നതിനോട് യോജിപ്പ് രേഖപ്പെടുത്തിയത്. മാർക്ക നടത്തിയ പോളിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ഭൂരിഭാഗം പേരും മെസ്സി ബാഴ്സയിൽ തുടരുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ചെയ്തത്. അതായത് ബാഴ്സ ആരാധകർക്കിടയിൽ മെസ്സിക്കുണ്ടായിരുന്ന സ്വാധീനം ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളോടെ ക്രമാതീതമായി കുറഞ്ഞ എന്നാണ് കാണിക്കുന്നത്. മെസ്സി ബാഴ്സയിൽ തന്നെ തുടരാനുള്ള തീരുമാനം ശരിയായില്ല എന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *