A F*cking Mess: ബാഴ്സയുടെ പുറത്താവലിൽ പീക്കെയുടെ പ്രതികരണം!

ഇന്നലെ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബാഴ്സ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ടത്. ഇതോടുകൂടി ബാഴ്സ യൂറോപ്പ ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പ ലീഗിൽ നിന്നും ഒരേ സീസണിൽ തന്നെ പുറത്താവുന്നത്.

മത്സരത്തിൽ എഫ് സി ബാഴ്സലോണയായിരുന്നു ആദ്യം ലീഡ് നേടിയത്. റോബർട്ട് ലെവന്റോസ്ക്കിയുടെ പെനാൽറ്റി ഗോളായിരുന്നു ബാഴ്സക്ക് ലീഡ് സമ്മാനിച്ചത്. പക്ഷേ രണ്ടാം പകുതിയിലാണ് ബാഴ്സക്ക് കാര്യങ്ങൾ കൈവിട്ടത്. ബ്രസീലിയൻ താരങ്ങളായ ഫ്രഡ്‌,ആന്റണി എന്നിവരുടെ ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പിടിച്ചെടുത്തു.

എഫ്സി ബാഴ്സലോണയുടെ ഇതിഹാസ താരമായ ജെറാർഡ് പീക്കെ ഈ മത്സരത്തിന്റെ ലൈവ് സ്ട്രീമിൽ ഉണ്ടായിരുന്നു. ബാഴ്സയുടെ പരാജയത്തിന്റെ നിരാശ അദ്ദേഹം ലൈവിൽ വച്ച് തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.A F*cking Mess എന്നാണ് ഈ തോൽവിയെക്കുറിച്ച് ഇപ്പോൾ പീക്കെ പറഞ്ഞിട്ടുള്ളത്. തീർച്ചയായും മത്സരം കൈവിട്ടതിൽ അദ്ദേഹം വളരെയധികം നിരാശനായിരുന്നു.

ഈ സീസണിലായിരുന്നു പീക്കെ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.ഫുട്ബോളുമായി തനിക്ക് ഇപ്പോൾ ബന്ധം കുറവാണ് എന്നുള്ളത് പീക്കെ തന്നെ വെളിപ്പെടുത്തിയിരുന്നു.പക്ഷേ എഫ്സി ബാഴ്സലോണയുടെ മത്സരങ്ങൾ അദ്ദേഹം വീക്ഷിക്കാറുണ്ട്. ഏതായാലും ലാലിഗയിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ബാഴ്സക്ക് യൂറോപ്പിൽ അത് ആവർത്തിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!