66-വർഷത്തെ റെക്കോർഡിനൊപ്പമെത്തി തിബൗട്ട് കോർട്ടുവ

ഇന്നലെ റയൽ മാഡ്രിഡിനൊപ്പം ലാലിഗ കിരീടം നേടിയതോടെ മറ്റൊരു ചരിത്രനേട്ടം സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുകയാണ് റയൽ മാഡ്രിഡ്‌ ഗോൾകീപ്പർ തിബൗട്ട് കോർട്ടുവ. 66 വർഷം മുൻപ് എഴുതിച്ചേർക്കേപ്പെട്ട റെക്കോർഡിനൊപ്പമാണ് ഇനി ഈ ബെൽജിയൻ താരത്തിന്റെ സ്ഥാനം. 1954-ന് ശേഷം അത്ലറ്റികോ മാഡ്രിഡിനൊപ്പവും റയൽ മാഡ്രിഡിനൊപ്പവും ലാലിഗ കിരീടം നേടുന്ന ആദ്യതാരമെന്ന ബഹുമതി ഇനി കോർട്ടുവക്കാണ്. 2014-ൽ അത്ലറ്റികോ മാഡ്രിഡ്‌ ലീഗ് കിരീടം നേടിയപ്പോൾ ഗോൾ കീപ്പറായിരുന്ന കോർട്ടുവ ഇന്നലെ റയലിനൊപ്പവും ലീഗ് കിരീടം നേടുകയായിരുന്നു.

ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച താരം ജോസെ ലൂയിസ് പെരെസ് പായയാണ്. താരം 1950-51സീസണിൽ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി ലീഗ് കിരീടം നേടിയിരുന്നു.അന്ന് പതിനാലു ഗോളുകൾ നേടികൊണ്ട് പെരെസ് കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിക്കുകയും ചെയ്തു. പിന്നീട് 1954-ൽ റയൽ മാഡ്രിഡ്‌ ലീഗ് കിരീടം നേടിയപ്പോൾ ആ ടീമിലും പെരെസ് അംഗമായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഒരു രണ്ട് മാഡ്രിഡിനൊപ്പവും ലാലിഗ കിരീടം നേടുന്നത്. ഈ രണ്ട് കിരീടനേട്ടത്തിലും മുഖ്യപങ്ക് വഹിക്കാനും കോർട്ടുവക്ക് സാധിച്ചിട്ടുണ്ട്. 2014-ൽ തിളങ്ങിയ താരം ഈ സീസണിൽ പതിനെട്ട് ക്ലീൻഷീറ്റുകൾ ആണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *