വിനീഷ്യസിനെ ടീമിലെത്തിക്കാനുള്ള വഴികൾ നോക്കി പിഎസ്ജി!
റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ബ്രസീലിയൻ യുവതാരമാണ് വിനീഷ്യസ് ജൂനിയർ. ലാലിഗ പുനരാരംഭിച്ച ശേഷം നല്ല രീതിയിലുള്ള പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇപ്പോഴിതാ പുറത്തു വരുന്ന പുതിയ വാർത്തകൾ പ്രകാരം താരത്തെ ടീമിലെത്തിക്കാനുള്ള വഴികൾ അന്വേഷിക്കുകയാണ് പിഎസ്ജി. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരുംവർഷങ്ങളിൽ താരത്തെ തങ്ങളുടെ ആക്രമണനിരയുടെ ചുമതലയേൽപ്പിക്കാൻ സാധിച്ചേക്കും എന്ന ആത്മവിശ്വാസത്തിലാണ് ക്ലബ്. പിഎസ്ജി ഡയറക്ടർ ലിയനാർഡോ ഇക്കാര്യത്തിൽ താല്പര്യം പ്രകടിപ്പിക്കുകയും റയൽ മാഡ്രിഡിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം തന്നെ റയൽ നിരസിച്ചു എന്നാണ് സ്പോർട്ട് പറയുന്നത്.
PSG counter-attack with Vinicius https://t.co/jOyhmts9if
— SPORT English (@Sport_EN) July 21, 2020
അടുത്ത സമ്മറിലോ അല്ലെങ്കിൽ അതിന് ശേഷമോ റയൽ ക്ലബിൽ എത്തിക്കാൻ ശ്രമിക്കുന്നു യുവതാരമാണ് പിഎസ്ജിയുടെ കെയ്‌ലിൻ എംബാപ്പെ. താരത്തിന്റെ കരാർ നീട്ടാൻ പഠിച്ച പണി പതിനെട്ടും പിഎസ്ജി നോക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. ഇതിനാൽ തന്നെ ഇത് പിടിവള്ളിയായി ഉപയോഗിക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്. നിലവിൽ കവാനി ടീം വിടുകയും ഡിമരിയ ടീം വിടലിന്റെ വക്കിലുമാണ്. നെയ്മർ, എംബാപ്പെ എന്നിവരുടെ ഭാവിയിൽ ഒരുറപ്പുമില്ല. ഇതിനാൽ തന്നെ വിനീഷ്യസിനെ ടീമിൽ എത്തിക്കാൻ കഴിഞ്ഞാൽ കുറെ സന്തുലിതമാവാൻ പിഎസ്ജിക്ക് കഴിയും. അത്കൊണ്ട് എംബാപ്പെ ഡീലിൽ വിനീഷ്യസിനെ ഉൾപ്പെടുത്താൻ കഴിയുമോ എന്ന വഴികളാണ് നിലവിൽ പിഎസ്ജി തേടുന്നത്. 20 വയസ്സുകാരനായ താരത്തിന് 2025 വരെ റയലിൽ കരാറുണ്ട്. കൂടാതെ 700 മില്യൺ യുറോ ആണ് താരത്തിന്റെ റിലീസ് ക്ലോസും. അതിനാൽ തന്നെ പെട്ടന്ന് തന്നെ റയൽ വിനീഷ്യസിനെ കൈവിടില്ല എന്നുറപ്പാണ്. എംബാപ്പെ കരാർ 2022-ഓടെ അവസാനിക്കും. എംബാപ്പെ ടീം വിടുക ആണെങ്കിൽ ഒരു പകരക്കാരൻ എന്ന നിലക്കാണ് വിനീഷ്യസിനെ പിഎസ്ജി നോക്കുന്നത്. ബ്രസീലിയൻ സഹതാരം നെയ്മർ വഴി താരത്തെ തൃപ്തിപ്പെടുത്താനും ശ്രമങ്ങൾ നടത്തുന്നുണ്ട്.എൽ ചിരിങ്കിറ്റൊ ടിവിയാണ് ഇക്കാര്യം പുറത്തു വിട്ടത്.
🚨¡EXCLUSINDA! #INDA: "El PSG sigue TENTANDO a VINICIUS". #ChiringuitoInda pic.twitter.com/bYAlRowudZ
— El Chiringuito TV (@elchiringuitotv) July 21, 2020